Fahadh Faasil  
Entertainment

ഞങ്ങളേയും നോക്കി അവന്‍ അവിടെ തന്നെ നിന്നു; ഭൂകമ്പം എല്ലാം കവർന്നപ്പോള്‍ അയച്ച വോയ്‌സ് കേട്ട് തകർന്നു: ഫഹദ്

മറക്കാനാകാത്തൊരു വ്യക്തിയെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

യാത്രകള്‍ ഇഷ്ടപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. നസ്രിയയ്‌ക്കൊപ്പമുള്ള ഫഹദിന്റെ യാത്രകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. യാത്രകള്‍ തനിക്ക് നല്‍കിയ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഫഹദ്. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കലും മറക്കാനാകാത്തൊരു വ്യക്തിയെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ്.

നസ്രിയയ്‌ക്കൊപ്പം മൊറോക്കയില്‍ നടത്തിയ യാത്രയിലാണ് ഫഹദ് ആ വ്യക്തിയെ കണ്ടുമുട്ടുന്നത്. തങ്ങള്‍ക്കൊപ്പം വന്ന ഒസാമ എന്ന ഡ്രൈവറെക്കുറിച്ചാണ് ഫഹദ് സംസാരിക്കുന്നത്. ഒരിക്കല്‍ കൂടെ മൊറോക്കയിലേക്ക് തിരികെ പോകണമെന്നുണ്ടെന്നും അദ്ദേഹത്തെ കാണണമെന്നുമാണ് ഫഹദ് പറയുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''യാത്രകളില്‍ ഭക്ഷണം തേടിയൊന്നും ഞാന്‍ അങ്ങനെ പോകാറില്ല. അതിലുമുപരിയായി കണ്ടുമുട്ടിയ ആളുകളുമായുള്ള ഓര്‍മകള്‍ തിരികെ കൊണ്ടു പോകാനാണ് ഞാനിഷ്ടപ്പെടുന്നത്. ഞങ്ങള്‍ മൊറോക്കോയില്‍ പോയിരുന്നു. പത്ത് ദിവസം അവിടെയുണ്ടായിരുന്നു. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും അറേഞ്ച് ചെയ്തു തന്ന ഡ്രൈവറാണ് പത്ത് ദിവസവും ഞങ്ങളെ ചുറ്റിക്കറക്കിയതെല്ലാം. മരുഭൂമിയിലെല്ലാം കൊണ്ടുപോയി'' താരം പറയുന്നു.

''അവന്‍ ഞങ്ങളുമായി വളരെയധികം അറ്റാച്ച്ഡ് ആയെന്നാണ് ഞാന്‍ മനസിലാക്കുന്നുണ്ട്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഞങ്ങളുടെ സാധനങ്ങള്‍ എടുത്ത് എന്‍ട്രന്‍സ് വരെ കൂടെ വന്നു. ഞങ്ങള്‍ എമിഗ്രേഷന്റെ അവിടെയെത്തി തിരികെ നോക്കുമ്പോഴും അവന്‍ ഞങ്ങളെ നോക്കി അവിടെ നില്‍പ്പുണ്ടായിരുന്നു''.

''അത് കഴിഞ്ഞ് വളരെ ഹാര്‍ട്ട് ബ്രേക്കിങ് ആയൊരു സംഭവമുണ്ടായി. അവിടെയൊരു ഭൂകമ്പമുണ്ടായി. അവന്റെ ഒരു വോയ്‌സ് മെസേജ് ഉണ്ടായിരുന്നു. അവന്‍ ഒക്കെയാണ്. പക്ഷെ എല്ലാം പോയി എന്നു പറഞ്ഞു കൊണ്ടുള്ളതായിരുന്നു. ഒസാമ എന്നാണ് അവന്റെ പേര്. തിരികെ പോകണം. അവനെ കാണണം. അവനുമായി ചാറ്റ് ചെയ്യാറുണ്ട്. തിരികെ പോകണം. അവനെ കാണാന്‍ പറ്റുമോ എന്നറിയില്ല'' എന്നും ഫഹദ് പറയുന്നു.

Fahadh Faasil talks about the cab driver he and Nazriya met in Moroco.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്, അമ്പെയ്ത്തിൽ ഹാട്രിക്; ഷൂട്ടിങ് മിക്സഡ് ഇനത്തിൽ ഏഷ്യൻ റെക്കോർഡ്

ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; സ്ഥാനം തെറിച്ച് ഈഫല്‍ ടവര്‍ മേധാവി

'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്‌'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

നീർക്കെട്ട് ശരിക്കും ഉള്ളതാണോ? ശരീരത്തിൽ എവിടെയാണ് നീര് കെട്ടുന്നത്? വൈറലായി ഡോക്ടറുടെ കുറിപ്പ്

കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന്‍ യുപിയില്‍ പിടിയില്‍