'ഫിഫ്റ്റി... ഫിഫ്റ്റി'... റെക്കോർഡ് തുന്നിയിട്ട് വീണ്ടും 'ജോ റൂട്ട്'!

ഇംഗ്ലണ്ട് ഇതിഹാസത്തിന് പുതിയ റെക്കോര്‍ഡ്
England's Joe Root bats during the first one-day international cricket match between Australia and England in Perth
Joe RootAP
Updated on: 
1 min read

അഡ്‌ലെയ്ഡ്: ഐതിഹാസികമായ തന്റെ ക്രിക്കറ്റ് കരിയറില്‍ മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി തുന്നിച്ചേര്‍ത്ത് ഇതിഹാസ ബാറ്ററും ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ജോ റൂട്ട്. ഏകദിന ഫോര്‍മാറ്റില്‍ 50 ഫിഫ്റ്റികള്‍ തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലണ്ട് ബാറ്ററായി റൂട്ട് മാറി. ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ തന്നെ റൂട്ടിന്റെ പേരിലാണ്.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 68 പന്തില്‍ 62 റണ്‍സ് നേടിയാണ് റൂട്ട് 50 അര്‍ധ സെഞ്ച്വറികള്‍ എന്ന നാഴികക്കല്ല് താണ്ടിയത്. 201ാം മത്സരത്തിലാണ് റൂട്ടിന്റെ നേട്ടം. ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ 20 സെഞ്ച്വറികളും റൂട്ട് നേടിയിട്ടുണ്ട്.

England's Joe Root bats during the first one-day international cricket match between Australia and England in Perth
'ബാന്റന്‍' ബാറ്റും, 'അറ്റ്കിന്‍സന്‍' പന്തുകളും... ഓസീസ് തവിടുപൊടി!

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഏകദിന അര്‍ധ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇയാന്‍ മോര്‍ഗനാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ഇംഗ്ലീഷ് നയകന്‍ 225 മത്സരങ്ങളില്‍ നിന്നു 42 അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇയാന്‍ ബെല്‍ 161 കളിയില്‍ 35 അര്‍ധ സെഞ്ച്വറികളുമായി മൂന്നാം സ്ഥാനത്ത്. ജോസ് ബട്‌ലര്‍ 204 കളിയില്‍ നിന്നു 30 ഫിഫ്റ്റികള്‍ നേടി നാലാമതും അലക്ക് സ്റ്റുവര്‍ട്ട് 170 കളിയില്‍ നിന്നു 28 അര്‍ധ സെഞ്ച്വറികളുമായി അഞ്ചാമതും നില്‍ക്കുന്നു.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യന്‍ ഇതിഹാസ സച്ചിനാണ് മുന്നില്‍ 463 ഏകദിനങ്ങളില്‍ നിന്നു സച്ചിന്‍ 96 ഫിഫ്റ്റികള്‍ നേടിയിട്ടുണ്ട്. 404 കളിയില്‍ നിന്നു 93 അര്‍ധ സെഞ്ച്വറികളുമായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരായാണ് രണ്ടാമത്. ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ഇതിഹാസം ജാക്വിസ് കാലിസാണ് പട്ടികയില്‍ മൂന്നാമത്. 328 കളിയില്‍ നിന്ന് 86 ഫിഫ്റ്റികള്‍. ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് 344 കളിയില്‍ നിന്നു 83 ഫിഫ്റ്റികളുമായി നാലാം സ്ഥാനത്ത്. 378 മത്സരങ്ങള്‍ കളിച്ച് 83 ഫിഫ്റ്റികളുമായി പാക് ഇതിഹാസം ഇന്‍സമാം ഉള്‍ ഹഖ് അഞ്ചാമത്. 375 കളിയില്‍ 82 ഫിഫ്റ്റികളടിച്ച് റിക്കി പോണ്ടിങും 322 കളിയില്‍ 80 ഫിഫ്റ്റികളുമായി വിരാട് കോഹ്‌ലിയും പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലുണ്ട്. ഈ പട്ടികയില്‍ നിലവില്‍ കളിക്കുന്നത് കോഹ്‌ലി മാത്രമാണ്.

England's Joe Root bats during the first one-day international cricket match between Australia and England in Perth
ചരിത്രമെഴുതി ലക്ഷ്യ, സിന്ധുവിന്റെ 'ഡബിള്‍'; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് 9 കിരീടങ്ങള്‍!!!
England's Joe Root bats during the first one-day international cricket match between Australia and England in Perth
കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര
Summary

In the second ODI against Australia, Joe Root scored 62 runs off 68 balls while batting at No. 3, marking his 50th fifty in ODIs, a record for England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER