ചരിത്രമെഴുതി ലക്ഷ്യ, സിന്ധുവിന്റെ 'ഡബിള്‍'; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് 9 കിരീടങ്ങള്‍!!!

2026 സീസണില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് കുതിപ്പ്
Lakshya Sen, PV Sindhu
Lakshya Sen, PV Sindhu, Indian badmintonx
Updated on: 
2 min read

ടോക്യോ: ജപ്പാന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രമെഴുതി ലക്ഷ്യ സെന്‍. കുമമോടോ മാസ്‌റ്റേഴ്‌സ് ജപ്പാന്‍ സൂപ്പര്‍ 500 പുരുഷ സിംഗിള്‍സ് കിരീടമാണ് താരം ത്രില്ലര്‍ പോരാട്ടത്തിലൂടെ സ്വന്തമാക്കിയത്. ഫൈനലില്‍ നാട്ടുകാരന്‍ തന്നെയായ കൊകി വതനാബയെ വീഴ്ത്തിയാണ് ലക്ഷ്യ ചരിത്രമെഴുതിയത്.

ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ ജപ്പാന്‍ താരത്തെ തകര്‍ത്താണ് ലക്ഷ്യ കിരീടം പിടിച്ചെടുത്തത്. സ്‌കോര്‍: 13-21, 21-18, 21-14. ഹൈലോ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയാണ് ലക്ഷ്യ ജപ്പാനില്‍ കളിക്കാനിറങ്ങിയത്. തുടരെ രണ്ട് കിരീടങ്ങള്‍ പിടിച്ചെടുത്ത് ലക്ഷ്യ സീസണ്‍ ഗംഭീരമാക്കുകയും ചെയ്തു.

തിളക്കമാര്‍ന്ന സീസണ്‍

ലക്ഷ്യയുടെ തുടര്‍ കിരീട നേട്ടങ്ങളോടെ ഇന്ത്യയുടെ ഏറ്റവും മികച്ച ഒരു ബാഡ്മിന്റണ്‍ സീസണ്‍ കൂടിയാണ് കടന്നു പോകുന്നത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാര്‍ന്ന സീസണ്‍ 2026 ആയി. ബിഡബ്ല്യുഎഫ് (ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍) വേള്‍ഡ് ടൂറില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വര്‍ഷം കണ്ടത്.

പിവി സിന്ധുവും പിന്നാലെ ലക്ഷ്യ സെന്നും പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇരട്ട കിരീടം സ്വന്തമാക്കി. സാത്വിക് സായ്‌രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഡബിള്‍സില്‍ ഇരട്ട കിരീടങ്ങള്‍ സ്വന്തമാക്കിയതും ഇന്ത്യക്ക് കരുത്തായി. ലക്ഷ്യ നേടിയ ജപ്പാന്‍ മാസ്റ്റാഴ്‌സ് കിരീട നേട്ടത്തോടെ ഇന്ത്യയുടെ ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍ കിരീടങ്ങളുടെ എണ്ണം ഒന്‍പതില്‍ എത്തി. നാല് രണ്ടാം സ്ഥാനങ്ങളും ഇന്ത്യയ്ക്ക് ഇത്തവണയുണ്ട്. ഇന്ത്യ ഒരു സീസണില്‍ ഇത്രയും കിരീടങ്ങള്‍ ഉയര്‍ത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. റെക്കോര്‍ഡ് നേട്ടമെന്നു സാരം. 2023 സീസണില്‍ ഇന്ത്യ 6 കിരീടങ്ങള്‍ നേടിയതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്.

Lakshya Sen, PV Sindhu
കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര
  • ലക്ഷ്യ സെന്‍: ജര്‍മനിയില്‍ നടന്ന ഹൈലോ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ജപ്പാന്‍ മാസ്റ്റേഴ്‌സ് നേടി ചരിത്രമെഴുതിയത്. നേരത്തെ ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ താരം റണ്ണേഴ്‌സ് അപ്പുമായി.

  • പിവി സിന്ധു: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750, ഹൈലോ ഓപ്പണ്‍ സൂപ്പര്‍ 500 കിരീടങ്ങള്‍ സ്വന്തമാക്കിയാണ് സിന്ധു സീസണ്‍ ഗംഭീരമാക്കിയത്. ഫ്രഞ്ച് ഓപ്പണില്‍ താരം റണ്ണേഴ്‌സ് അപ്പുമായി.

  • സാത്വിക്- ചിരാഗ്: സിംഗപ്പുര്‍ ഓപ്പണ്‍, ചൈന മാസ്റ്റേഴ്‌സ് (രണ്ടും സൂപ്പര്‍ 750) കിരീട നേട്ടങ്ങള്‍. തായ്‌ലന്‍ഡ് ഓപ്പണില്‍ രണ്ടാം സ്ഥാനത്തും വന്നു.

  • യുവതാരങ്ങള്‍: യുവ വനിതാ താരങ്ങളായ ദേവിക നിഹാഗ് (തായ്‌ലന്‍ഡ് മാസ്റ്റേഴ്‌സ്), തന്‍വി ശര്‍മ (തായ്‌പേയ് ഓപ്പണ്‍), അസ്മിത ചാലിഹ (കൊറിയ ഓപ്പണ്‍) എന്നിവര്‍ സൂപ്പര്‍ 300 കിരീടങ്ങള്‍ നേടിയും ഇന്ത്യന്‍ മുന്നേറ്റത്തിന് ആക്കം കൂട്ടി.

Lakshya Sen, PV Sindhu
പി ടി ഉഷയ്ക്ക് ആശ്വാസം; പരാതികൾ തള്ളി, ഐസ് ഹോക്കി അസോസിയേഷൻ പ്രാതിനിധ്യത്തിന് അം​ഗീകാരം
Lakshya Sen, PV Sindhu
'മോഹിത് ഉല്‍വ'!!! ഓപ്പണിങ് ബൗളര്‍, ബാറ്റെടുത്ത് പാകിസ്ഥാനെ 'കരിച്ച' തീപ്പൊരി!
Summary

Indian badminton contingent has enjoyed its most successful season on the BWF World Tour, with Lakshya Sen's historic Japan Masters triumph on Sunday taking the country's tally to a record nine titles and four runner-up finishes in Super 300 or higher-level tournaments outside India in 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER