ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

കഥകള്‍ക്കും ചിരികള്‍ക്കും നന്ദി, സെറ്റിലെ ഏറ്റവും ചെറുപ്പക്കാരന് ആശംസയുമായി ഫഹദ്

കമല്‍ഹാസനൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേരാണ് ഉലകനായകന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. നടന്‍ ഫഹദ് ഫാസിലും കമല്‍ഹാസന് ആശംസകള്‍ നേര്‍ന്നു. കമല്‍ഹാസനൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 

ഫഹദ് ഫാസിലിന്റെ കുറിപ്പ്

സെറ്റിലെ ഏറ്റവും ചെറുപ്പക്കാരനായ ആണ്‍കുട്ടിക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍. കഥകള്‍ക്കും ചിരികള്‍ക്കും നന്ദി. സ്‌നേഹത്തിന് നന്ദി. പഠിപ്പിച്ചുതന്ന പാഠങ്ങള്‍ക്കു നന്ദി. സിനിമയെടുക്കുന്നതിനും നന്ദി. ഇന്ത്യന്‍ സിനിമ പൂര്‍ണമാക്കുന്നതിനും നന്ദി. എല്ലാത്തിലും ഏറ്റവും മികച്ചതുതന്നെ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ കമല്‍ സാര്‍.- ഫഹദ് ഫാസില്‍ കുറിച്ചു. 

കമലിനൊപ്പം ഫഹദും സേതുപതിയും

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമില്‍ കമല്‍ ഹാസനും ഫഹദ് ഫാസിലും ഒന്നിച്ചാണ് അഭിനയിക്കുന്നത്. കമല്‍ ഹാസനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം ഫഹദ് പങ്കുവച്ചിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടവും കോടികളുടെ പിഴയും; പരീക്ഷാ നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി: പ്രധാന മാറ്റങ്ങൾ അറിയാം

വിശ്രമിക്കുകയായിരുന്ന യാത്രക്കാരന് നേരെ ആക്രമണം: ദമ്പതികൾ അറസ്റ്റിൽ

ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ പേരും ലോ​ഗോയും നിങ്ങളുടേതായാലോ?, രൂപകൽപ്പന ചെയ്യാൻ സുവർണാവസരം, ആകർഷകമായ സമ്മാനങ്ങൾ നേടാം

'മോശമായി പെരുമാറിയിട്ട് കാരണം പറയുക, ആർത്തവം അല്ലെങ്കിൽ പ്രെ​ഗ്നൻസി എന്ന്'; പേളിക്കെതിരെ സ്റ്റൈലിസ്റ്റ്

പൊലീസിന്റെ മൂക്കിൻതുമ്പത്ത് തട്ടുകട നടത്തി 25 വർഷത്തെ ഒളിവുജീവിതം; വേറ്റുമ്മൽ രതീഷ് വധക്കേസിലെ പ്രതി ഒടുവിൽ പിടിയിൽ