മാലിക് പോസ്റ്റർ/ ഫേയ്സ്ബുക്ക് 
Entertainment

ഫഹദ് ഫാസിൽ ചിത്രം മാലിക്ക് തീയെറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു 

ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2021 മെയ് 13–ന് ചിത്രം തീയെറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി. യൂ സർട്ടിഫിക്കറ്റാണ്.  പെരുന്നാൾ റിലീസായാണ് മാലിക് തീയെറ്ററിൽ എത്തുക. 

ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. പീരിയഡ് ഗണത്തിൽപെടുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയാണ് ഫഹദ് സിനിമയിൽ എത്തുന്നത്.  ‌ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.

ചിത്രത്തിനായി ​ഗംഭീരമായ മേക്കോവറാണ് ഫഹദ് നടത്തിയത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സുഷിൻ ശ്യാമാണ് സം​ഗീതം .  ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT