ഫഹദിന്റെ 'ആവേശം' വന്‍ ഹിറ്റ് ആവേശം പോസ്റ്റർ
Entertainment

ഫഹദിന്റെ 'ആവേശം' വന്‍ ഹിറ്റ്; കളക്ഷനില്‍ വമ്പന്‍ നേട്ടം, കുതിപ്പ് തുടരുന്നു

ഫഹദിന്റെ എക്കാലത്തെയും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ഫഹദ് ഫാസില്‍ നായകനായ 'ആവേശം' 112 കോടി ക്ലബില്‍ ഇടംനേടിയാതായി റിപ്പോര്‍ട്ട്. ആവേശത്തിന്റെ കേരള കളക്ഷന്‍ കണക്കുകളിലും സുവര്‍ണ നേട്ടത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫഹദിന്റെ എക്കാലത്തെയും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.

ഏപ്രില്‍ 11 ന് റിലീസ് ചെയ്ത ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായാണ് അനലിസ്റ്റുകള്‍ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍.

കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയില്‍ അധികം നേടി എന്നും ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫഹദിന്റെ മികച്ച പ്രകടനം തന്നെയാണ് ആവേശത്തിന്റെ പ്രധാന ഒരു ആകര്‍ഷണം. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകന്‍ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഉടനീളം നിറഞ്ഞാടുകയാണ് ഫഹദ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി