ബാബുരാജ് /ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ബാബുരാജ് ഗുരുതരാവസ്ഥയിൽ'; വ്യാജ വാർത്തയ്ക്ക് 'കാർഡിയോ' മറുപടിയുമായി താരം; വിഡിയോ

ജിമ്മില്‍ വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവച്ചായിരുന്നു തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ മറുപടി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ബാബുരാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വ്യാജവാർത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവച്ചായിരുന്നു തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ മറുപടി നൽകിയത്. 

കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ് അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല എന്ന തലക്കെട്ടോടെയാണ് ട്രെഡ്മില്ലിൽ ഓടുന്നതിന്റെ വിഡിയോ പങ്കുവച്ചത്. തലക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി എന്ന പാട്ടിനൊപ്പമാണ് വിഡിയോ. നിരവ‌ധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

ശ്വേത മേനോൻ, ബീന ആന്റണി, ജസ്റ്റിൻ വർ​ഗീസ്, കൃഷ്ണപ്രഭ തുടങ്ങിയവർ കമന്റുകളുമായി എത്തി. ഇനി ഇത് പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ നിയമപരമായും കായിക പരമായും നേരിടും.. അല്ലേ ചേട്ടാ- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടുകൂടി നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു ഓൺലൈൻ ചാനലാണ് വാർത്ത നൽകിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്; രണ്ട് വാര്‍ഡുകളും യുഡിഎഫിന് നഷ്ടമായി

ഷുഹൈബ് വധക്കേസ് വിചാരണ മാറ്റില്ല: പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി; സാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗത്തിന് പൂർണ്ണ അവസരം നൽകണമെന്ന് നിർദ്ദേശം

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്‍, നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ എസ്സാര്‍ ഗ്രൂപ്പ്; 1800 കോടി ഡോളറിന്റെ നിക്ഷേപം

'പാര്‍ക്കര്‍, നിങ്ങള്‍ കാരണം എന്റെ കുടുംബം വെള്ളമില്ലാതെ മരിക്കുകയാണ്'; ന്യൂയോര്‍ക്കില്‍ എന്‍വിഡിയ തലവനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി

സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്‌നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്