ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

മമ്മൂക്ക എന്റെ വാപ്പയുടെ ക്ലാസ്മേറ്റാണോ; സൂപ്പർതാരത്തെ കണ്ട പീലി മോളുടെ സംശയം

മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടുപോയില്ലെന്നു പറഞ്ഞു കരഞ്ഞ പീലിമോൾ സൂപ്പർതാരത്തിന്റെ മനസു കീഴടക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കുറച്ചുനാളുകൾക്കു മുൻപാണ് മമ്മൂട്ടിയുടെ ഒരു കുട്ടി ആരാധികയുടെ വിഡിയോ വൈറലാവുന്നത്. മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടുപോയില്ലെന്നു പറഞ്ഞു കരഞ്ഞ പീലിമോൾ സൂപ്പർതാരത്തിന്റെ മനസു കീഴടക്കിയിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ പീലിമോളുടെ ജന്മദിനത്തില്‍ മമ്മൂട്ടി സമ്മാനങ്ങളും കൊടുത്ത് അയച്ചിരുന്നു. ഇപ്പോൾ മമ്മൂട്ടിയെ നേരിട്ട് കണ്ടിരിക്കുകയാണ് ഈ കുട്ടി ആരാധിക. 

മമ്മൂട്ടിയുടെ വീട്ടിൽ കുടുംബസമേതമാണ് പീലിമോൾ എത്തിയത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസ് മുഖേനയാണ് പീലിക്കും കുടുംബത്തിനും ഈ അവസരം ഒരുങ്ങിയത്. റോബർട്ട് ജിൻസ് തന്നെയാണ് പീലിമോൾ മമ്മൂട്ടിയെ കണ്ടതിന്റെ വിശേഷം പങ്കുവെച്ചത്. മമ്മൂട്ടിയെ കണ്ടപ്പോൾ കൊച്ചുമിടിക്കിക്ക് ഒരു സംശയവുമുണ്ടായി. തന്റെ വാപ്പയുടെ ക്ലാസ്മേറ്റാണോ മമ്മൂക്ക എന്നായിരുന്നു പീലിമോളുടെ ചോദ്യം. മമ്മൂട്ടിയെ കണ്ട പീലിമോളുടെ ചിത്രങ്ങൾ വൈറലാവുകയാണ്. 

റോബർട്ട് ജിൻസിന്റെ കുറിപ്പ്

അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല.. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് – സാജിലക്കും ഒപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്യ്ക്ക് സമ്മാനമായി നല്‍കി.

(മമ്മൂക്കയെ കണ്ട ശേഷം പീലിമോള്‍ക്ക് ഒരു സംശയം ഈ മമ്മുക്ക ഓള്‍ടെ വാപ്പയുടെ ക്ലാസ് മേറ്റ് ആണോന്ന് .. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അദ്ഭുതം..)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'