മോഹന്‍ലാലും അദ്ദേഹത്തിന്റെ മീശയുടെ തിരിച്ചുവരവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ താടി വടിച്ച്, മീശ പിരിച്ചെത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മോഹന്‍ലാലിനെ താടി വടിച്ച് കാണുമോ എന്ന് ഏറെനാളുകളായി ആരാധകര്‍ കളിയായും കാര്യമായുമെല്ലാം പരസ്പരം ചോദിക്കാറുണ്ടായിരുന്നു. ആ ചോദ്യങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമെല്ലാം അദ്ദേഹം ഇന്നലെ മറുപടി നല്‍കി. ഇതിനിടെ മറ്റൊരു മീശക്കാരനും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുകയാണ്.
ബാലരമയിലൂടെ ഒരുതലമുറയുടെ പ്രിയങ്കരനായി മാറിയ കഥാപാത്രമാണ് ജമ്പന്‍. തന്റെ അസിസ്റ്റന്റ് തുമ്പനൊപ്പം ചേര്‍ന്ന് കേസുകള്‍ക്ക് പിന്നാലെ ബൈക്കില്‍ പായുന്ന ഡിറ്റക്ടീവാണ് ജമ്പന്‍. നീല ഷര്‍ട്ടും, മഞ്ഞ ബനിയനും ചുവന്ന പാന്റ്‌സും ധരിച്ച് യീഹാ.. എന്ന് പറഞ്ഞ് ബൈക്കില്‍ കുതിക്കുന്ന ജമ്പന്‍ എല്ലാവരുടേയും പ്രിയപ്പെട്ട ഹീറോയാണ്.
തമാശയും ത്രില്ലുമൊക്കെയുള്ള ജമ്പന്റെ കഥകള്‍ സിനിമയായി കാണണമെന്ന് കാലങ്ങളായി വായനക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മീശ ലുക്ക് വൈറലായതോടെ, മോഹന്‍ലാല്‍ ജമ്പന്‍ ആകണമെന്ന് പറയുകയാണ് ഒരു ആരാധകന്‍. ജീത്തു മാധവന്‍ വേണം ചിത്രം സംവിധാനം ചെയ്യാനെന്നും ആരാധകന്‍ തന്റെ വൈറല്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
'ഈ കോമിക്ക് സിനിമ ആക്കിയാല്‍ ജിത്തു മാധവന്‍ ഡയറക്ട ചെയ്യണം. മോഹന്‍ലാലിനെ വെച്ച് ചെയ്യണം കിടു എന്റര്‍ടൈന്‍മെന്റ് ആവും. കൂടെ അജുവിനെ കൂടി. പണ്ട് കേട്ടിരുന്നു ഇങ്ങനെ ഒരു പ്രൊജക്റ്റ് വരുമെന്നു' എന്നാണ് പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ഇങ്ങനൊരു സിനിമ നടന്നില്ലെങ്കിലും ആരാധകര്‍ തങ്ങളുടെ ഭാവനയെ പറക്കാന്‍ വിടുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates