Farah Khan 
Entertainment

മരിക്കുമ്പോള്‍ അച്ഛന്റെ പോക്കറ്റില്‍ 30 രൂപ മാത്രം; ആ കഥാപാത്രം ഞാന്‍ തന്നെയായിരുന്നു; കുട്ടിക്കാലത്തെപ്പറ്റി ഫറ ഖാന്‍

ഞാനൊരു നെപ്പോ കിഡ് അല്ല. ആ കഥാപാത്രം എന്‍റെ തന്നെ കഥ

സമകാലിക മലയാളം ഡെസ്ക്

തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിച്ച് വികാരഭരിതയായി ഫറ ഖാന്‍. എല്ലാവരും കരുതുന്നത് പോലെ, താന്‍ നെപ്പോ കിഡ് അല്ലെന്നും താരം പറയുന്നു. രണ്‍വീര്‍ അല്‍ഹബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫറ ഖാന്റെ വെളിപ്പെടുത്തല്‍. തന്റെ അച്ഛന്‍ പരാജയപ്പെട്ട സംവിധായകനാണെന്നും അതുകാരണം തങ്ങള്‍ക്ക് കുട്ടിക്കാലത്ത് അതി ദാരിദ്ര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഫറ ഖാന്‍ പറയുന്നു.

''ഞാനൊരു നെപ്പോ കിഡ് അല്ല. ഞങ്ങള്‍ ദരിദ്രരായിരുന്നു. ദരിദ്രനാണ് എന്റെ അച്ഛന്‍ മരിച്ചത്. മരിക്കുമ്പോള്‍ അച്ഛന്റെ പോക്കറ്റിലുണ്ടായിരുന്നത് 30 രൂപ മാത്രമാണ്'' എന്നാണ് ഫറ ഖാന്‍ പറയുന്നത്.

''സമ്പന്നതയില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് വീണ കഥയാണ് ഞങ്ങളുടേത്. അച്ഛന്‍ നല്ല നിലയിലായിരുന്നു. പക്ഷെ അദ്ദേഹം പിന്നീട് അമ്പീഷ്യസ് ആയി. വലിയൊരു താരത്തെ വച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചു. വീടടക്കം സകലതും പണയം വച്ചു. വെള്ളിയാഴ്ച സിനിമ ഇറങ്ങി, ഞായറാഴ്ച ആയപ്പോഴേക്കും ഞങ്ങള്‍ ദരിദ്രരായി'' താരം പറയുന്നു.

താന്‍ അന്ന് കൊച്ചുകുട്ടിയായിരുന്നു. പരാജയം അച്ഛനെ കടുത്ത മദ്യപനാക്കി. രാത്രിയായാല്‍ തങ്ങള്‍ക്ക് പേടിയായിരുന്നു. അച്ഛന്‍ കുടിച്ച് വന്നാല്‍ എന്തും സംഭവിക്കുമെന്ന അവസ്ഥയായിരുന്നു. വര്‍ഷങ്ങളോളം വീട്ടിലേക്ക് ആരേയും ക്ഷണിക്കാന്‍ പോലും സാധിക്കില്ലായിരുന്നു.ഇതിനിടെ അമ്മ അച്ഛനെ ഉപേക്ഷിച്ചു. അച്ഛനും അമ്മയും പിരിഞ്ഞ കാര്യം അന്നത്തെ കാലത്ത് മറ്റുള്ളവരോട് പറയാന്‍ മടിയായിരുന്നുവെന്നും ഫറ ഖാന്‍ പറയുന്നു.

പരാജയത്തിന്റെ നാണക്കേട് കാരണം പിന്നീട് 13 വര്‍ഷം ജോലി ചെയ്തില്ല. സംവിധായകന്‍ എന്ന നിലയില്‍ അച്ഛന്റെ പരാജയം കാരണമാണ് താനൊരു സംവിധായക ആകാന്‍ ആഗ്രഹിച്ചതെന്നും ഫറ ഖാന്‍ പറയുന്നു. മേഹം ഹൂം നായിലെ അമൃത എന്ന കഥാപാത്രം താന്‍ തന്നെയായിരുന്നുവെന്നും ഫറ പറയുന്നു.

''മേം ഹൂം നായിലെ അമൃതയുടെ കഥാപാത്രം എന്നില്‍ നിന്നുമാണ് വന്നത്. കാരണം എന്റെ അച്ഛന്‍ ആഗ്രഹിച്ചത് ഒരു മകനെയായിരുന്നു. സാജിദ് ജനിച്ചതോടെ എന്നെ മാറ്റി നിര്‍ത്തി'' എന്നും താരം പറയുന്നു. ജീവിതത്തില്‍ തന്റെ സമ്പാദ്യം കൊണ്ട് ആദ്യം വാങ്ങിയത് 4000 രൂപയുടെ ഫ്രിഡ്ജ് ആണെന്നും ഫറ ഓര്‍ക്കുന്നുണ്ട്.

Farah Khan recalls childhood struggles. says she is not a nepo kid.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം, ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, യുവതീപ്രവേശന വിലക്ക് തുടരണം; തന്ത്രി സുപ്രീംകോടതിയില്‍

അടുക്കള രോഗകേന്ദ്രമോ?; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സര്‍ക്കാരുകളുടെ തലവനായി 8,931 ദിവസം; പുതിയ റെക്കോര്‍ഡുമായി മോദി

പന്തിന് മൂന്നാം സ്ഥാനം വേണം, നിക്കോളാസ് പൂരാന്‍ ഔട്ട്!

സ്ഥാനാര്‍ഥിയായി എത്തിയത് എംഎല്‍എ തന്നെ; 'മതിയായി ഈ എംഎല്‍എ' എന്ന ബോര്‍ഡ് എടുത്തുമാറ്റി ബിജെപി

SCROLL FOR NEXT