കൃഷ്ണ കുമാറും അഹാനയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അച്ഛന്റെ രാഷ്ട്രീയം എന്നെ ബാധിക്കില്ല, അതുവച്ച് എന്നെ ജഡ്ജ് ചെയ്യരുത്'; അഹാന കൃഷ്ണ

അച്ഛന്റെ രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ ചോയ്സ് ആണെന്നും അത് തന്നെ ബാധിക്കില്ല എന്നുമാണ് അഹാന പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അഹാന കൃഷ്ണ. പലപ്പോഴും താരത്തിനെതിരെ രൂക്ഷ വിമർശനവും ഉയരാറുണ്ട്. അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് അഹാന വിവാദങ്ങളിൽ അകപ്പെടാറുള്ളത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി താരം രം​ഗത്തെത്തിയിരിക്കുകയാണ്. അച്ഛന്റെ രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ ചോയ്സ് ആണെന്നും അത് തന്നെ ബാധിക്കില്ല എന്നുമാണ് അഹാന പറഞ്ഞത്. 

'അച്ഛന്‍ പൊളിറ്റിക്കലി ആക്ടീവ് ആണെങ്കില്‍, അത് സമ്പൂര്‍ണമായി അദ്ദേഹത്തിന്റെ ചോയ്സ്. ഞാന്‍ സിനിമ ചെയ്തോട്ടെ എന്ന് അവരോട് ചോദിക്കാറില്ല. ഇതെന്റെ ജീവിതം. അച്ഛന്റെ ജീവിതത്തില്‍ അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു, എന്തു വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. അച്ഛന്‍ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.'- അഹാന പറഞ്ഞു. 

കൃഷ്ണകുമാറും അഹാനയും വെവ്വേറെ വ്യക്തികളാണ് എന്നാണ് താരം പറയുന്നത്. ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. അച്ഛനും മകളുമാണ് ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു വിശ്വസിക്കുന്നുണ്ടാകും. അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നുവച്ച്, ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാഗത്തും വരാന്‍ പാടില്ല.- താരം വ്യക്തമാക്കി. ‍ഞങ്ങൾ മക്കൾ രാഷ്ട്രീയത്തിൽ അവബോധമുള്ളവർ അല്ലെന്നും ഇഷ്ടവിഷയങ്ങള്‍ വേറെ പലതുമാണ് എന്നുമാണ് അഹാന പറയുന്നത്. 

രാഷ്ട്രീയത്തില്‍ എനിക്ക് ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്കാണ് പ്രധാന്യം കൊടുക്കാറുള്ളത്. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം- അഹാന കൂട്ടിച്ചേർത്തു. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അഹാന. ഷൈൻ ടോം ചാക്കോയുടെ നായികയായി എത്തിയ അടി മികച്ച അഭിപ്രായമാണ് നേടുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT