Latest OTT Releases ഫെയ്സ്ബുക്ക്
Entertainment

ഒടിടിയിലും കയ്യടി നേടാൻ ഫെമിനിച്ചി ഫാത്തിമയും കാന്തയും; പുത്തൻ റിലീസുകളിതാ

ഈ ആഴ്ച കാന്തയും ഫെമിനിച്ചി ഫാത്തിമയുമാണ് പ്രധാനമായും ഒടിടിയിൽ റിലീസിനെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ക്രിസ്മസ് അടുത്തു കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും ആഘോഷങ്ങളും ഒരുക്കങ്ങളുമൊക്കെ തുടങ്ങി കഴിഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ മികച്ച സിനിമകളും സീരിസുകളുമൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്ച കാന്തയും ഫെമിനിച്ചി ഫാത്തിമയുമാണ് പ്രധാനമായും ഒടിടിയിൽ റിലീസിനെത്തുന്നത്. മറ്റു ഒടിടി റിലീസുകൾ കൂടി നോക്കിയാലോ.

ഫെമിനിച്ചി ഫാത്തിമ

Feminichi Fathima

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച ഫെമിനിച്ചി ഫാത്തിമ ഈ വാരം ഒടിടിയിലെത്തും. സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. തിയറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഡിസംബർ 12 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ഷംല ഹംസയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

കാന്ത

Kaantha

ദുൽഖർ സൽമാൻ നായകനായെത്തിയ തമിഴ് ചിത്രമാണ് കാന്ത. സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഭാ​ഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായെത്തിയത്. സമുദ്രക്കനിയും റാണ ദ​ഗുബാട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. നവംബർ 14 ന് തിയറ്ററുകളിലെത്തിയ കാന്ത ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 12 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.

ഫാർമ

Pharma

നിവിൻ പോളി നായകനായെത്തുന്ന ആദ്യത്തെ വെബ് സീരിസാണ് ഫാർമ. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. പി ആർ അരുണ്‍ ആണ് ഈ വെബ്‌ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 19 ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബം​ഗാളി, മറാത്തി ഭാഷകളിലും സീരിസ് കാണാനാകും.

ഫോർ മോർ ഷോട്ട്സ് പ്ലീസ്

Four More Shots Please

ഫോർ മോർ ഷോട്ട്സ് പ്ലീസിന്റെ അവസാന സീസണും റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ഡിസംബർ 19 മുതൽ പ്രേക്ഷകർക്ക് കാണാനാകും.

മാൻ Vs ബേബി

Man Vs Baby

റോവാൻ അറ്റ്‌കിറ്റ്സൺ പ്രധാന വേഷത്തിലെത്തുന്ന സീരിസാണ് മാൻ Vs ബേബി. നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് മുതൽ‌ സീരിസ് സ്ട്രീമിങ് ആരംഭിച്ചു. 2022 ലാണ് സീരിസിന്റെ ആദ്യ ഭാ​ഗം പുറത്തിറങ്ങിയത്.

Cinema News: Feminichi Fathima and Kaantha more OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മുട്ടട വാർഡിൽ വൈഷ്ണ സുരേഷിന് വിജയം

തിരുവനന്തപുരത്തും പാലക്കാടും ആധിപത്യം ഉറപ്പിച്ച് ബിജെപി, ഷൊര്‍ണൂരും തൃപ്പൂണിത്തുറയിലും മുന്നില്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണം, ഫൊറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; അപൂര്‍വമെന്ന് സുപ്രീംകോടതി

SCROLL FOR NEXT