ഡി ഫിലിപ്പ് 
Entertainment

ചലച്ചിത്രതാരം ഡി ഫിലിപ്പ് അന്തരിച്ചു

കോട്ടയം കുഞ്ഞച്ചന്‍, വെട്ടം, പഴശ്ശി രാജ, അര്‍ത്ഥം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമ-സീരിയല്‍-നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം.

കോട്ടയം കുഞ്ഞച്ചന്‍, വെട്ടം, പഴശ്ശി രാജ, അര്‍ത്ഥം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രൊഫഷണല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'

പാമ്പിനെ പോലെ റോഡില്‍ 'നൃത്തം ചവിട്ടി' കാര്‍; കൊച്ചിയില്‍ റീല്‍സ് എടുത്ത യുവാവ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും