Titans 
Entertainment

വീണ്ടും ഹിറ്റ് അടിക്കാന്‍ ജയസൂര്യ-വിനായകൻ കോമ്പോ; ഒപ്പം ബേബി ജീനും; വരുന്നു 'ടെെറ്റന്‍സ്'

നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ജയസൂര്യ - വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു . വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യയും വിനായകനും ഇവർക്കൊപ്പം നിഹാലും റാപ്പർ ബേബി ജീനും നില്‍ക്കുന്നതാണ് പോസ്റ്റർ.

അഭിനേതാക്കളുടെ ലുക്കും ടൈറ്റൻസ് എന്ന പേരും ഒരു പാശ്ചാത്യസിനിമയെ ഓർമ്മപ്പെടുത്തുന്നു എന്നു പറഞ്ഞാൽ അതിശയമാവില്ല. നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കോടെയുള്ള ടൈറ്റിലാണ് പുറത്ത് വിട്ടിരിക്കുന്നത്.

മികച്ച വിജയം നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒസ്‌ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ , മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി എസ് എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്. തികച്ചും ഫാൻ്റസി ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിഷ്ണുശർമ്മ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്. കലാസംവിധാനം - മഹേഷ് പിറവം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു . ഡിസൈൻ യെല്ലോ ട്രൂത്ത്'. സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സുനിൽ സിംഗ്, സജിത് പി.വൈ. പ്രൊഡക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ഒക്‌ടോബർ മാസത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.

First look poster of Titans starring Jaysurya and Vinayakan is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനെന്ന് വിജയ്; 'എല്ലാത്തിലും ബ്ലാക് ആന്‍ഡ് വൈറ്റ് ആയി തുടരും'

പുതുമുഖങ്ങളുടെ 'തർക്കം'; അംബേദ്കർ ആശയങ്ങള്‍ പറയുന്ന ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ട്രിപ്പടിക്കാന്‍ കുട്ടികളുടെ മോഷണം; കവര്‍ന്നത് മൂന്നുപവനും 75,000 രൂപയും; പിടിയില്‍

ദുരന്തത്തിന്റെ ഓർമകൾ... ഇത്തവണ ആർസിബിയുടെ വിക്ടറി പരേഡ് ഇല്ല

യുഎഇയില്‍ നഴ്‌സിങ് മേഖലയിലും സ്വദേശിവല്‍ക്കരണം, വന്‍മാറ്റം

SCROLL FOR NEXT