രാഹുൽ എൻ കുട്ടി/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'കഴിഞ്ഞ രാത്രിയിൽ അസ്വസ്ഥനായിരുന്നു', ഫോൺ എടുക്കാതായപ്പോൾ സുഹൃത്തുക്കൾ വീട്ടിലെത്തി; രാഹുലിനെ കണ്ടത് തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടിയുടെ അപ്രതീക്ഷിത വിയോ​ഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് 33കാരനായ രാഹുലിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

രാത്രിയിൽ രാഹുലിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും ഫോൺ‌ എടുത്തില്ല. തുടർന്ന് 12 മണിയോടെ മാടവനയിലെത്തി രാഹുലിന്റെ അച്ഛനെ വിളിക്കുകയും രാഹുൽ ഫോൺ എടുക്കുന്നില്ലെന്ന് പറയുകയുമായിരുന്നു. അച്ഛൻ മുറിയിൽ ചെന്നുനോക്കിയപ്പോളാണ് ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

കഴിഞ്ഞ രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു. അടുത്തിടെ രാഹുൽ പനമ്പള്ളി നഗറിൽ പാർടനർഷിപ്പിൽ കോഫി ഷോപ്പ് തുടങ്ങിയിരുന്നു. രാഹുലിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ പരിശോധനയ്ക്കായി കൊണ്ടുപോയി.  

മാടവന ഉദയത്തും വാതിൽ കിഴിക്കേകിഴവന നാരാണൻ കുട്ടിയുടേയും ഷൈലജമേനോന്റെയും മകനാണ്. ശ്രീപ്രിയ ആണ് ഭാര്യ. ഇഷിത് മകനാണ്. കൊച്ചിയിലെ ഹോട്ടലുകളേയും മറ്റും പരിചയപ്പെടുന്ന ഈറ്റ് കൊച്ചി ഈറ്റിലെ പ്രധാനിയായിരുന്നു രാഹുൽ. കഴിഞ്ഞ ദിവസവും രാഹുലിന്റേതായി ഒരു വിഡിയോ എത്തിയിരുന്നു. സഹപ്രവർത്തകരേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ് രാഹുലിന്റെ വിയോ​ഗം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT