മിമിക്രി താരമായി എത്തി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് അബി. തുടർന്ന് പതിയെ അദ്ദേഹം മുൻനിരയിൽ നിന്ന് മറഞ്ഞു. പിന്നീട് അബി വാർത്തയിൽ നിറഞ്ഞത് മകൻ ഷെയിൻ നിഗത്തിന്റെ വരവോടെയാണ്. മികച്ച അഭിനയത്തിലൂടെ കുറഞ്ഞ നാളുകൾ കൊണ്ട് മുൻനിര യുവതാരമാകാൻ ഷെയിന് സാധിച്ചു. എന്നാൽ മകൻ വളർച്ചയുടെ പടവുകൾ കയറി തുടങ്ങിയതിന് പിന്നാലെ അബി അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു. വാപ്പിച്ചിയുടെ ഓർമദിനത്തിൽ അദ്ദേഹത്തിനുണ്ടായ വേദന പങ്കുവെച്ചിരിക്കുകയാണ് ഷെയിൻ നിഗം.
ഒരു അവാർഡ് നിശയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഷെയിൻ പങ്കുവെച്ചത്. വാപ്പിച്ചി ആദ്യമായും അവസാനമായും ഒരു വാക്കുപോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദിയാണ് ഇതെന്നാണ് ഷെയിൻ പറയുന്നത്. അദ്ദേഹത്തിന്റെ അവസാന വേദിയാണ് ഇതെന്നും താരം കുറിക്കുന്നു.
ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. എന്നെ വിശ്വസിക്കുന്നതിന് നന്ദി വാപ്പിച്ചി. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.- ഷെയിൻ കുറിച്ചു.
2017 നവംബർ 30ന് 50ാം വയസിലായിരുന്നു അബിയുടെ അപ്രതീക്ഷിത വിയോഗം. ഷെയിൻ നിഗം നായകനായി എത്തിയ കിസ്മത്ത് മികച്ച അഭിപ്രായം നേടി മുന്നേറിയതിന് തൊട്ടുപിന്നാലെയായിരുന്നു മരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates