ജെസ്സെ ജെയ്ന്‍, സോഫിയ ലിയോണ്‍, കഗ്നെ ലിന്‍ ഫെയ്സ്ബുക്ക്
Entertainment

മൂന്നു മാസത്തിനിടെ നാല് നടിമാരുടെ മരണം: എന്താണ് പോണ്‍ സിനിമാരംഗത്ത് സംഭവിക്കുന്നത്?

കഴിഞ്ഞ ദിവസമാണ് പോണ്‍ താരമായ എമിലി വില്ലിസിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഡല്‍റ്റ് സിനിമ രംഗത്തെ ഒന്നടങ്കം ആശങ്കയിലാക്കുകയാണ് സോഫിയ ലിയോണിന്റെ മരണം. വീടിനുള്ളില്‍ അബോധാവസ്ഥയില്‍ സോഫിയയെ കണ്ടെത്തുകയായിരുന്നു. മൂന്നു ആഴ്ചയ്ക്കിടെ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന നാലാമത്തെ മരണമാണ് ഇത്.

സോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. താരം ആത്മഹത്യ ചെയ്യില്ല എന്നാണ് അവരുടെ ഏജന്‍സി വ്യക്തമാക്കുന്നത്. താരത്തിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. 214ല്‍ 18ാം വയസിലാണ് സോഫിയ ഈ രംഗത്തേക്ക് എത്തുന്നത്. 80 ല്‍ അധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പോണ്‍ താരമായ എമിലി വില്ലിസിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 25 കാരിയായ താരം ഇപ്പോള്‍ കോമയിലാണ്. സെലിബ്രിറ്റി റിഹാബ് സെന്ററിലായിരുന്നു കഴിഞ്ഞ എട്ട് ദിവസമാണ് താരം. ചികിത്സയ്ക്കിടെ താരത്തിന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു.

പ്രമുഖ അഡല്‍റ്റ് ഫിലിം താരമായ കഗ്നെ ലിന്‍ കാര്‍ടറിനെ ഫെബ്രുവരി 20നാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 36 കാരിയുടേത് ആത്മഹത്യയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളോളം പോണ്‍ ഇന്റസ്ട്രിയില്‍ പ്രവര്‍ത്തിച്ച താരം 2019 ലാണ് പോണ്‍ ഉപേക്ഷിച്ച് ഡാന്‍സിലേക്ക് തിരിഞ്ഞത്.

ജനുവരിയിലാണ് 43കാരിയായ ജെസ്സെ ജെയ്‌നെ കാമുകനൊപ്പം മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒക്ലഹോമയിലെ വീട്ടില്‍ നിന്നാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡ്രഗ് ഓവര്‍ഡോസാണ് മരണകാരണമായത് എന്നാണ് വിലയിരുത്തല്‍. സൗന്ദര്യ മത്സരങ്ങളില്‍ തിളങ്ങിയ താരം പിന്നീട് അഡല്‍റ്റ് മൂവിയിലേക്ക് തിരിയുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെറൂവിയന്‍ അഡല്‍റ്റ് താരമായ തൈന ഫീല്‍ഡ്‌സ് ജനുവരിയിലാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോണ്‍ ഇന്റസ്ട്രിയിലെ അതിക്രമങ്ങളെക്കുറിച്ച് ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു 24കാരിയുടെ മരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT