സഞ്ജയ് ദത്ത്/ ഫെയ്സ്ബുക്ക്, സഞ്ജയ് ദത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സുഹൃത്തിന്റെ അച്ഛന്‍ മരിച്ചു, അന്ത്യോപചാരമര്‍പ്പിക്കാന്‍ ഹരിയാനയിലെ ഗ്രാമത്തിലെത്തി സഞ്ജയ് ദത്ത്; തടിച്ചുകൂടി ജനം

സൂപ്പര്‍താരത്തിന്റെ വരവറിഞ്ഞത് നിരവധി പേരാണ് തടിച്ചുകൂടിയത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഉറ്റ സുഹൃത്തിന്റെ അച്ഛന്‍ അന്തരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ഹരിയാനയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിക്കുകയായിരുന്നു താരം. സൂപ്പര്‍താരത്തിന്റെ വരവറിഞ്ഞത് നിരവധി പേരാണ് തടിച്ചുകൂടിയത്. 

താരത്തിന്റെ അടുത്ത സുഹൃത്തായ ഹിതേന്ദ്രയുടെ അച്ഛനാണ് മരിച്ചത്. വിവരം അറിഞ്ഞ താരം ഹരിയാനയിലെ റെവാരിയിലുള്ള കിഷന്‍ഗര്‍ ബലവാസ് ഗ്രാമത്തിലെ ഹിതേന്ദ്രയുടെ വീട്ടില്‍ എത്തുകയായിരുന്നു. 45 മിനിറ്റോളം നേരമാണ് താരം സുഹൃത്തിനൊപ്പം ചെലവഴിച്ചത്. താരത്തെ ഒരു നോക്കു കാണാനായി വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കടുത്ത സുരക്ഷാ വലയത്തിലായിരുന്നു താരത്തിന്റെ സന്ദര്‍ശനം. ആദരാജ്ഞലി അര്‍പ്പിച്ചതിനു ശേഷം താരം മുംബൈയിലേക്ക് തിരിച്ചുപോയി. 

വിദേശത്ത് സ്വകാര്യ കമ്പനിയില്‍ ഡയറക്ടറായി വര്‍ക്ക് ചെയ്യുകയാണ് ഹിതേന്ദ്ര. പത്ത് ദിവസം മുന്‍പാണ് താരത്തിന്റെ അച്ഛന്‍ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്ന് മരിക്കുന്നത്. സഞ്ജയ് ദത്തിനെ കൂടാതെ നിരവധി ബോളിവുഡ് സൂപ്പര്‍താരങ്ങളും ഹിതേന്ദറിന്റെ സുഹൃത്ത് വലയത്തിലുണ്ട്. 

കെജിഎഫ് 2, ഷംഷേര എന്നീ സിനിമകളിലാണ് സഞ്ജയ് ദത്ത് അവസാനമായി അഭിനയിച്ചത്. വിജയ് യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോയില്‍ പ്രധാന വേഷത്തില്‍ സഞ്ജയ് ദത്ത് എത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT