ദിയ - വൈഭവ് രേഖി, കത്രീന - വിക്കി, രാജ്കുമാർ - പത്രലേഖ വിവാഹചിത്രങ്ങൾ 
Entertainment

ദിയ മിർസ മുതൽ കത്രീന കൈഫ് വരെ നീളുന്ന താരത്തിളക്കം; 2021ലെ 10 താരവിവാഹങ്ങൾ 

ശ്രദ്ധേയരായ നിരവധി താരങ്ങൾ വിവാഹജീവിതത്തിന് തുടക്കം കുറിച്ച വർഷമാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

ടച്ചുപൂട്ടി വീട്ടിൽ തന്നെ ഇരുന്ന വർഷം എന്നാണ് 2021നെക്കുറിച്ച് പലരും പറഞ്ഞത്. എന്നാൽ ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ലാതിരുന്ന വർഷം കൂടിയായിരുന്നു ഇതെന്ന് തെളിയിക്കുകയാണ് ഈ വർഷം നടന്ന താരവിവാഹങ്ങൾ. ശ്രദ്ധേയരായ നിരവധി താരങ്ങൾ വിവാഹജീവിതത്തിന് തുടക്കം കുറിച്ച വർഷമാണ് ഇത്. ദിയ മിർസ മുതൽ കത്രീന കൈഫ് വരെ നീളുന്നു 2021ന്റെ വിവാഹചാർട്ടിലെ താരത്തിളക്കം. 

കത്രീന കൈഫ് - വിക്കി കൗശൽ

2021ൽ ഏറ്റവുമധികം വാർത്താപ്രാധാന്യം നേടിയ താരവിവാഹമാണ് ബോളിവുഡ് നടി കത്രീന കൈഫിന്റെയും നടൻ വിക്കി കൗശലിന്റേതും. നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ ഡിസംബർ എട്ടിനാണ് ഇരുവരും ഒന്നായത്. ജയ്പൂരിലെ ഫോർട്ട് ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിൽ വച്ചായിരുന്നു ആഘോഷം. "ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും സ്നേഹാനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു" എന്ന അടിക്കുറിപ്പിലാണ് വിക്കിയും കത്രീനയും വിവാഹചിത്രങ്ങൾ പങ്കുവച്ചത്. 

ദിയ മിർസ - വൈഭവ് രേഖി

ഈ വർഷം ഫെബ്രുവരിയിലായിരുന്നു കാമുകൻ വൈഭവ് രേഖിയുമായുള്ള നടി ദിയ മിർസയുടെ വിവാഹം. ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. പ്രകൃതി സൗഹൃദ രീതിയിൽ വിവാഹചടങ്ങുകൾ ക്രമീകരിച്ചതിന് ഇവർ കൈയടി നേടി. ഒപ്പം വിവാഹചടങ്ങുകളിൽ വനിതാ പൂജാരിയുടെ സാന്നിധ്യവും ശ്രദ്ധേയമായി.  

ബ്ലേക്ക് ഷെൽടൺ - ഗ്വെൻ സ്റ്റെഫാനി

അമേരിക്കൻ ഗായകൻ ബ്ലേക്ക് ഷെൽടണും ഗായിക ഗ്വെൻ സ്‌റ്റെഫാനിയും ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് വിവാഹിതരായത്. വിവാഹവേളയിൽ വധൂവരന്മാർ ഉച്ഛരിക്കുന്ന വാഗ്ദാനങ്ങൾ സ്വന്തായി തയ്യാറാക്കാൻ തീരുമാനിച്ച ഗ്വെൻ "വി കാൻ റീച്ച് ദി സ്റ്റാർസ്" എന്ന ഗാനം ഒരുക്കിയാണ് വിവാഹദിനത്തിൽ സ്റ്റെഫാനിയെ അമ്പരപ്പിച്ചത്.

പാരിസ് ഹിൽട്ടൺ -  കാർട്ടർ റീം

സുപ്രസിദ്ധ അമേരിക്കൻ താരം പാരിസ് ഹിൽട്ടണും അമേരിക്കൻ എഴുത്തുകാരൻ കാർട്ടർ റീമും 2021ലാണ് വിവാഹിതരായത്. "മൈ ഫോറെവർ ബി​ഗിൻസ് ടുഡേ... 11/11" എന്ന് കുറിച്ചാണ് ഹിൽട്ടൺ സന്തോഷവാർത്ത പങ്കുവച്ചത്. 

വരുൺ ധവാൻ - നടാഷ ദലാൾ 

ബാല്യകാലസുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാലിനെ നടൻ വരുൺ ധവാൻ ജീവിതസഖിയാക്കിയതും ഈ വർഷമാണ്. മുംബൈയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. ജീവിതകാലം മുഴുവനുള്ള പ്രണയം ഒഫീഷ്യലായി എന്ന അടിക്കുറിപ്പിലാണ് വിവാഹ ചിത്രങ്ങൾ വരുൺ പങ്കുവച്ചത്.

യാമി ​ഗൗതം - ആദിത്യ ധർ 

ബോളിവുഡ് താരം യാമി ഗൗതം ജൂണിലാണ് വിവാഹിതയായത്. ‘ഉറി: ദി സർജിക്കൽ സ്ട്രൈക്’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് വരൻ. '‌ഈ സന്തോഷകരമായ നിമിഷം ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര ആരംഭിക്കുമ്പോൾ, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു’- വിവാഹചിത്രം പങ്കു വച്ച് യാമി കുറിച്ചു. 

അരിയാന ​ഗ്രാൻഡേ - ഡാൽട്ടൺ ​ഗോമസ്‌

പോപ് ​ഗായിക അരിയാന ​ഗ്രാൻഡേയും റിയൽ എസ്റ്റേറ്റ് ഏജന്റ് ഡാൽട്ടൺ ​ഗോമസും ഈ വർഷം മെയ് 17നാണ് വിവാഹിതരായത്. 

രാജ്കുമാർ റാവു - പത്രലേഖ പോൾ

11 വർഷത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവിന്റെയും പത്രലേഖ പോളിന്റെയും വിവാഹത്തിന് സാക്ഷിയായതും 2021 ആണ്. നവംബർ 15നായിരുന്നു ഇവരുടെ വിവാഹം. 

റിയ കപൂർ - കരൺ ബൂലാനി

ഏകദേശം 12 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് സിനിമാ നിർമാതാവും സ്റ്റൈലിസ്റ്റുമായ റിയ കപൂറും കരൺ ബൂലാനിയും ഈ വർഷം വിവാഹിതരായത്. വീട്ടിൽ വച്ചു സ്വകാര്യ ചടങ്ങായാണ് വിവാഹം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ റിയ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവച്ചു. 

അങ്കിത ലോഖാൻഡെ - വിക്കി ജെയിൻ

നടി അങ്കിത ലോഖാൻഡെയും കാമുകൻ വിക്കി ജെയിനും ഔദ്യോ​ഗികമായി ഭാര്യാഭർത്താക്കന്മാരായതും ഈ വർഷം തന്നെ. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇവർ മുംബൈയിൽ വച്ച് ഡിസംബർ 14ന് നടന്ന ചടങ്ങിലാണ് വിവാഹിതരായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT