Entertainment

രജീഷയുടെ കീടവും പൃഥ്വിരാജും ധാക്കഡും, ഇന്ന് ഒടിടിയിൽ എത്തുന്നത് നാല് സിനിമകൾ; ജൂലൈയിൽ സിനിമാ മാമാങ്കം

സായി പല്ലവി–റാണ ദഗുബാട്ടി ചിത്രം വിരാട പർവം, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ്,  കങ്കണയുടെ ധാക്കഡ് തുടങ്ങിയവയും റിലീസിന് ഒരുങ്ങുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷയുള്ള മാസമാണ് ജൂലൈ. തിയറ്ററിൽ സൂപ്പർഹിറ്റായി മാറിയ വിക്രം ഉൾപ്പടെ നിരവധി സിനിമകളാണ് ഈ മാസം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. രജീഷ വിജയൻ നായികയായി എത്തിയ കീടമാണ് മലയാളത്തിൽ നിന്ന് റിലീസിന് എത്തുന്ന പ്രധാനചിത്രം. കൂടാതെ നസ്രിയയുടെ തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി, സായി പല്ലവി–റാണ ദഗുബാട്ടി ചിത്രം വിരാട പർവം, അക്ഷയ് കുമാറിന്റെ പൃഥ്വിരാജ്,  കങ്കണയുടെ ധാക്കഡ് തുടങ്ങിയവയും റിലീസിന് ഒരുങ്ങുകയാണ്. 

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്ട്രെയ്ഞ്ചർ തിങ്സ് സീസൺ ഫോർ വോളിയം 2 ലൂടെയാണ് ജൂലൈയിലെ കാഴ്ചാ പൂരത്തിന് തുടക്കമാകുന്നത്. ജൂലൈ ഒന്നിനാണ് ചിത്രം റിലീസിന് എത്തുക. അതിനു പിന്നാലെ ധനുഷ് അഭിനയിക്കുന്ന ദി ​ഗ്രേ മാനും ഈ മാസമാണ് പ്രേക്ഷകരിലേക്ക് എത്തുക. റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 22നാണ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യുന്നത്. 

ആദ്യ ആഴ്ചയിൽ തന്നെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. കമൽഹാസനെ നായകനാത്തി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം വിക്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂചെ ജൂലൈ എട്ടിനാണ് റിലീസ് ചെയ്യുന്നത്. തിയറ്ററിലെ വൻ വിജയത്തിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജറും ഒടിടി റിലീസിന് ഒരുങ്ങുകയാണ് ജൂലൈ മൂന്നിന് നെറ്റ്ഫ്ളിക്സിലൂടെയാണ ചിത്രം എത്തുന്നത്. അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്.

നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത മലയാള സിനിമ പക സോണി ലിവിലൂടെ ജൂലൈ ഏഴിന് എത്തും. ദീപ്തി സതി, മധുപാൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ഇൻ മനോരമ മാക്സിലൂടെ എട്ടിനാണ് റിലീസ് ചെയ്യുക.നസ്രിയയും നാനിയും ഒന്നിച്ച റൊമാന്റിക് കോമഡി എന്റർടെയ്നർ അണ്ടേ സുന്ദരാനികി നെറ്റ്ഫ്ളിക്സിലൂടെ ജൂലൈ എട്ടിന് റിലീസ് ചെയ്യും. 

ജൂലൈ ഒന്നിന് റിലീസ് ചെയ്യുന്ന ചില ചിത്രങ്ങൾ

കീടം 

രജീഷ വിജയനേയും ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ റെജി നായർ ഒരുക്കിയ ചിത്രമാണ് കീടം. സീ 5ലൂടെ ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്രൈം ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും  രാഹുൽ റിജി നായർ തന്നെയാണ്. 

വിരാട പർവം

സായി പല്ലവി–റാണ ദഗുബാട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രമാണ് വിരാട പർവം. വേണു ഉഡുഗുള ആണ് സംവിധാനം നിർവഹിക്കുന്നത്. നെറ്റ്ഫ്ളിക്സിലൂടെ ജൂലൈ ഒന്നിനാണ് ചിത്രം എത്തുക. വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സാമ്രാട്ട് പൃഥ്വിരാജ്

അക്ഷയ് കുമാർ നായകനായി എത്തിയ ചരിത്ര സിനിമയാണ് സാമ്രാട്ട് പൃഥ്വിരാജ്. ചരിത്ര പോരാളി പൃഥ്വിരാജ് ചൗഹാന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്തത്. തിയറ്ററുകളിൽ വമ്പൻ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. ആമസോൺ പ്രൈമിലൂടെയാണ് റിലീസ്

ധാക്കഡ്

കങ്കണ റണൗട്ട് നായികയായി എത്തിയ ആക്‌ഷൻ ത്രില്ലർ ചിത്രം. റസ്നീഷ് റാസിയാണ് ധാക്കഡ് സംവിധാനം ചെയ്തത്. തിയറ്ററുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സീ 5 ലൂടെയാണ് ചിത്രമെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ