സുശാന്തും ഫഡ്ജും/ ഇൻസ്റ്റ​ഗ്രാം 
Entertainment

സുശാന്തിന്റെ ചിത്രത്തിൽ നിന്ന് കണ്ണെടുക്കാതെ ഫഡ്ജ്; വേദനയായി ചിത്രം

താരത്തിന്റെ മരണവാർഷിക ദിനത്തിൽ വീട്ടിൽ നടന്ന പ്രാർത്ഥന ചടങ്ങിനിടെ സുശാന്തിന്റെ ചിത്രം നോക്കി കിടക്കുകയാണ് ഫഡ്ജ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്ത് വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുകയാണ്. താരത്തിന്റെ ഓർമയിൽ കണ്ണീരണിയുകയാണ് ആരാധകരും സുഹൃത്തക്കളും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ വളർത്തുനായ ഫഡ്ജിന്റെ ഒരു ചിത്രമാണ്. താരത്തിന്റെ മരണവാർഷിക ദിനത്തിൽ വീട്ടിൽ നടന്ന പ്രാർത്ഥന ചടങ്ങിനിടെ സുശാന്തിന്റെ ചിത്രം നോക്കി കിടക്കുകയാണ് ഫഡ്ജ്. 

താരത്തിന്റെ സഹോദരി പ്രിയങ്ക സിങ്ങാണ് ഫഡ്ജിന്റെ ചിത്രം പുറത്തുവിട്ടത്. സുശാന്തിന്റെ അടുത്ത സുഹൃത്തായ ഫഡ്ജ് താരത്തിന്റെ മരണശേഷം കുടുംബത്തിനൊപ്പമാണ്. രിച്ച സമയത്ത് കണ്ണീരോടെ ഭക്ഷണം പോലും കഴിക്കാതെ കഴിഞ്ഞ ഈ നായയുടെ സ്നേഹം വലിയ വാർത്തയായിരുന്നു. ഇപ്പോൾ ആരാധകർക്ക് വേദനയാവുകയാണ് ഈ ചിത്രം. 

കഴിഞ്ഞ വർഷമാണ് ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബോളിവുഡിൽ വലിയ വിവാദങ്ങൾക്കാണ് താരത്തിന്റെ മരണം വഴിതുറന്നത്. മുംബൈ പൊലീസ് ആത്മഹത്യയാണെന്ന് കണ്ടെത്തിയ കേസിൽ ദുരൂഹത ആരോപിച്ച് ബിജെപിയും സുശാന്തിന്റെ ആരാധകരും  രംഗത്തെത്തി. അതിനു പിന്നാലെ സിബിഐയും ഇഡിയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും  അന്വേഷണം ഏറ്റെടുത്തു. പല രീതിയിൽ അന്വേഷണം മുന്നോട്ടു പോയെങ്കിലും ആത്മഹത്യയോ കൊലപാതകമോയെന്ന ചോദ്യത്തിനുപോലും ഇനിയും കൃത്യമായ ഉത്തരം നൽകാൻ ഇവർക്കാർക്കും ആയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT