പാൽ ദബ്ബ, യോ​ഗി ബാബു, ​ഗൗതം മേനോൻ instagram
Entertainment

'മഴ വരാൻ പോകുന്നു!!' ​ഗൗതം മേനോന്റെ അടുത്ത ചിത്രം യോ​ഗി ബാബുവിനൊപ്പമോ ? വിഡിയോ വൈറൽ

നിങ്ങൾ രണ്ടു പേരും ഒന്നിച്ചുള്ള കോമ്പോ പ്രതീക്ഷിക്കുന്നുവെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സംവിധാനത്തിന് പുറമേ അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ​ഗൗതം വാസുദേവ മേനോനിപ്പോൾ. നടൻ യോ​ഗി ബാബുവിനൊപ്പമുള്ള ​ഗൗതം മേനോന്റെ രസകരമായ ഒരു റീലാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. തമിഴ് റാപ്പറായ പാൽ ദബ്ബയ്ക്കും യോ​ഗി ബാബുവിനുമൊപ്പം ഒരു കാറിലിരുന്ന് 1986 ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം വിക്രത്തിലെ 'വനിതാമണി' എന്ന ഇളയരാജയുടെ പാട്ട് ആസ്വദിക്കുകയാണ് ​ഗൗതം മേനോൻ.

'മഴ വരാൻ പോകുന്നു!! വേറെ എന്താണ് വരാൻ പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ ?' എന്ന അടിക്കുറിപ്പോടെയാണ് ​ഗൗതം മേനോൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ യോ​ഗി ബാബുവുമായി ഏതെങ്കിലും പ്രൊജക്ടിൽ ​ഗൗതം മേനോൻ സഹകരിക്കുന്നുണ്ടോയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിങ്ങൾ രണ്ടു പേരും ഒന്നിച്ചുള്ള കോമ്പോ പ്രതീക്ഷിക്കുന്നുവെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. എന്നാൽ ധ്രുവനച്ചത്തിരത്തിന്റെ എന്തെങ്കിലും അപ്ഡേറ്റ് തരാമോ എന്ന് ചോദിക്കുന്നവരും കുറവല്ല. അതേസമയം മമ്മൂട്ടിയെ വച്ച് ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ​ഗൗതം മേനോനെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT