Gauthami Nair ഇന്‍സ്റ്റഗ്രാം
Entertainment

ഞങ്ങളുടെ ഡിവോഴ്‌സിന്റെ കാരണം വീട്ടുകാര്‍ക്ക് ഇന്നും അറിയില്ല; പരമാവധി ശ്രമിച്ചു, എന്നിട്ടും പിരിയേണ്ടി വന്നു: ഗൗതമി നായര്‍

സുഹൃത്തുക്കളായി മാത്രം തുടരാമെന്ന് കരുതി

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹ മോചനത്തെക്കുറിച്ച് നടി ഗൗതമി നായര്‍. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടാല്‍ പിരിയുന്നതില്‍ തെറ്റില്ലെന്നാണ് ഗൗതമി പറയുന്നത്. 2017 ലാണ് ഗൗതമി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചത്. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാമായിരുന്നില്ലേ എന്ന് വീട്ടുകാര്‍ ചോദിച്ചിട്ടുണ്ടെന്നാണ് ഗൗതമി പറയുന്നത്. എന്നാല്‍ ശ്രമിച്ചിട്ടും ഒരുമിച്ച് പോകാന്‍ സാധിക്കില്ലെന്ന് കണ്ടതോടെ പിരിയുകയായിരുന്നുവെന്നും താരം പറയുന്നു.

''പരിഹസിച്ച് തീര്‍ക്കാമായിരുന്നില്ലേ എന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞിരുന്നു. പക്ഷെ, നിങ്ങള്‍ രണ്ടു പേരും ആ റിലേഷന്‍ഷിപ്പില്‍ ട്രൈ ചെയ്തിട്ടും ഹാപ്പി അല്ലെങ്കില്‍ രണ്ടു പേരുടേയും സമയം കളയുന്നതില്‍ കാര്യമില്ല. മുന്നോട്ട് പോകുന്നതിലും ജീവിതം പങ്കിടാന്‍ മറ്റൊരാളെ കണ്ടെത്തുന്നതിലും ഒരു തെറ്റുമില്ല. വീട്ടുകാരൊക്കെ പറഞ്ഞു നോക്കിയിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന്.'' ഗൗതമി പറയുന്നു.

''പ്രശ്‌നങ്ങള്‍ വേണമെന്നില്ല പിരിയാന്‍. ജീവിതത്തില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. രണ്ട് പേര്‍ക്കും അധികം പ്രായവും ഉണ്ടായിരുന്നില്ല. അതിനാല്‍ സുഹൃത്തുക്കളായി മാത്രം തുടരാമെന്ന് കരുതി. അതുകൊണ്ട് ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്.'' എന്നും താരം പറയുന്നു.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതമി കരിയര്‍ ആരംഭിക്കുന്നത്. കരിയറില്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരികയാണ് ഗൗതമി. കാക്കി സര്‍ക്കസ് വെബ് സീരീസിലാണ് ഗൗതമി ഈയ്യടുത്ത് അഭിനയിച്ചത്. ഏപ്രില്‍ 10 ല്‍ സീ ഫൈവിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്.

Gauthami Nair opens up about her divorce. Says her parents still don't know the reason.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

Today's Rashi Phalam August 29 |മക്കളുടെ നേട്ടം സന്തോഷം നൽകും,സുഹൃത്തുക്കളുമായി ഉല്ലാസ യാത്ര നടത്തും

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി