Gayathri Suresh വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സിനിമ നിർത്തിയാലോ എന്ന് തോന്നാറുണ്ട്, പക്ഷേ എനിക്ക് പറ്റുന്നില്ല; പ്രതീക്ഷ ആണല്ലോ'

ഇതൊരു രണ്ടാം ഘട്ടമായിട്ടാണ് ഞാൻ കാണുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമയിൽ വന്ന സമയം മുതൽ ഒരുപാട് ട്രോളുകളും സൈബർ ആക്രമണവുമൊക്കെ നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് ​ഗായത്രി സുരേഷ്. മോഡലിങ് രം​ഗത്തും സജീവമായ ​ഗായത്രി മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും സജീവമാണ്. ഇപ്പോഴിതാ സിനിമ നിർത്തണമെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ​ഗായത്രി.

തന്റെ പുതിയ ചിത്രമായ 'മധുരമീ ജീവിത'ത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിലാണ് ​ഗായത്രി ഇക്കാര്യം പറഞ്ഞത്. "സിനിമ നിർത്താമെന്ന് തീർച്ചയായും തോന്നിയിട്ടുണ്ട്. ഇപ്പോഴും എനിക്ക് തോന്നാറുണ്ട്. വേണോ, വേണോ എന്ന്. പക്ഷേ, എന്നാലും സിനിമയോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.

അതുകൊണ്ട് തന്നെ അതെനിക്ക് നിർത്താൻ പറ്റുന്നില്ല. പ്രതീക്ഷ ആണല്ലോ. കിട്ടും, വരും എന്നൊക്കെയുള്ള പ്രതീക്ഷ ആണല്ലോ. എനിക്ക് സിനിമകൾ വരുന്നുമുണ്ട്. ഇതൊരു രണ്ടാം ഘട്ടമായിട്ടാണ് ഞാൻ കാണുന്നത്. അതിൽ ആദ്യത്തെ സിനിമയാണ് 'മധുരമീ ജീവിതം'. ഇനി രണ്ട് പടങ്ങൾ വരാനുണ്ട്. പിന്നെ കുറച്ച് അത്യാവശ്യം നല്ല ഓഫറുകളൊക്കെ വരുന്നുണ്ട്. ഒരു ചലനമുണ്ട്.

അപ്പോൾ വീണ്ടും എനിക്ക് പ്രതീക്ഷയാണ്. പക്ഷേ അതുമാത്രമല്ല, അതിന്റെ കൂടെ വേറെ എന്തെങ്കിലും ബിസിനസ് ഒക്കെ എല്ലാ അഭിനേതാക്കളും ഇപ്പോൾ ചെയ്യുന്നുണ്ട്".- ​ഗായത്രി സുരേഷ് സ്കൈലാർക്ക് പിക്ചേഴ്സ് എന്റർ‌ടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓ​ഗസ്റ്റ് 14 നാണ് 'മധുരമീ ജീവിതം' റിലീസിനെത്തുന്നത്. സിദ്ദിഖ്, വിനയ പ്രസാദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മാത്യു സ്കറിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Actress Gayathri Suresh says she has considered quitting from film industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗാന്ധി വധക്കേസിലെ പ്രതി; സവര്‍ക്കറെ ദേശസ്നേഹിയാക്കുന്നത് ആര്‍എസ്എസ് - ബിജെപി അജണ്ട; എംകെ മുനീര്‍

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; ത​ഹസിൽദാരെ സസ്പെൻഡ് ചെയ്തു

142*, ദേവ്ദത്ത് ക്രീസില്‍; അവസാന ഓവറില്‍ 4 സിക്‌സ് പറത്തി ഗുര്‍നൂര്‍; ഇന്ത്യ 357 റണ്‍സില്‍

'കൊച്ചു കുട്ടികൾ പോലും 'മണിച്ചിത്രത്താഴ് 2'വിനെക്കുറിച്ച് ഇമാജിൻ ചെയ്യുന്നുണ്ട്; എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാ​ഗ്യമാണത്'

മറഡോണയുടെ 'ദൈവത്തിന്റെ കൈ' ​ഗോൾ പിറന്ന വിഖ്യാത പന്ത് ലേലം ചെയ്യുന്നു!