ഇൻഡിപെൻഡന്റ് മ്യൂസിക്കിന് ആണ് ഇനി ഭാവിയുള്ളതെന്ന് ഗായിക ഗായത്രി അശോകൻ. 2005 ന് ശേഷം കാസറ്റ് കൾച്ചർ ഇല്ലാതായെന്നും മെയിൻ സ്ട്രീം മീഡിയയെ എല്ലാം ബോളിവുഡ് ഏറ്റെടുത്തുവെന്നും ഗായത്രി പറഞ്ഞു. ഇതോടെ ഇൻഡിപെൻഡന്റ് മ്യൂസിക് ഇല്ലാതായെന്നും ഗായത്രി പറഞ്ഞു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം പറഞ്ഞത്.
"കഴിഞ്ഞ ആറേഴ് മാസമായിട്ട് എല്ലാ മാസവും ഞാൻ നാട്ടിൽ വരുന്നുണ്ട്. ഭജൻസും ഗസൽസും ചേർത്തു കൊണ്ടുള്ള സംഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. അത് നല്ല രീതിയിൽ ഇപ്പോൾ പോകുന്നുണ്ട്. ആളുകൾ ഗസലിന് വിളിക്കുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്. ഒരു ഇന്റിമേറ്റ് മെഹ്ഫിൽസ് (കവിതകളും ഗസലുകളും സംഗീതവും ആസ്വദിക്കാൻ ആളുകൾ ഒത്തുകൂടുന്ന സദസ്) അനുഭവമുണ്ടല്ലോ.
ഇതിന്റെ ഗുണം എന്താണെന്നു വച്ചാൽ ആളുകൾക്ക് ഒന്ന് ചില്ലൗട്ട് ചെയ്തിട്ട്, ഒരു കാപ്പിയൊക്കെ കുടിച്ച് മനസമാധാനം കിട്ടാനായി ഇത് കേൾക്കാം. വളരെ ശാന്തമായി ഒരു ഒന്നൊന്നര മണിക്കൂർ ഇത് കേൾക്കാം. ശരിക്കും ഒരു മെഡിറ്റേഷൻ പോലെ. അത്തരത്തിലുള്ള മെഹ്ഫിൽസും ആവശ്യമാണല്ലോ. ജീവിതത്തിലെ എല്ലാത്തിനും വെറൈറ്റി വേണം. എരിവുള്ള ഭക്ഷണം മാത്രം കഴിച്ചു കഴിഞ്ഞാൽ നമുക്ക് ബോറടിക്കില്ലേ.
ഭക്ഷണത്തിന് തന്നെ നമുക്ക് വെറൈറ്റി വേണം. എല്ലാ ദിവസവും ഇഡ്‌ലി കഴിച്ചാൽ നമുക്ക് ബോറടിക്കും. അടുത്ത ദിവസം നമുക്ക് അപ്പവും സ്റ്റൂവും കഴിക്കാം. സംഗീതവും അങ്ങനെയാണ്. വേഗതയുള്ള മ്യൂസിക് മാത്രം എപ്പോഴും കേട്ടു കഴിഞ്ഞാൽ... നമ്മുടെ ആത്മാവിനും ഇടയ്ക്കൊരു സമാധാനം വേണ്ടേ. 2005 ന് ശേഷം എന്ത് പറ്റിയെന്ന് വച്ചാൽ, കാസറ്റ് കൾച്ചർ ഇല്ലാതെയായി. പിന്നെ എല്ലാം ഡിജിറ്റലൈസ്ഡ് ആയി.
പിന്നെ എന്താ പറ്റിയതെന്ന് വച്ചാൽ, മെയിൻ സ്ട്രീം മീഡിയയെ എല്ലാം ബോളിവുഡ് ഏറ്റെടുത്തു. എം ടിവി, വി ചാനൽ ഇതിലൊക്കെ ഇൻഡിപെൻഡന്റ് മ്യൂസിക് വന്നിരുന്നതാണ്. അതെല്ലാം ഇല്ലാതായി. മൊത്തത്തിൽ ബോളിവുഡിന്റെ ഒരു കോർപ്പറൈസേഷൻ വന്നു. പിന്നെ ബോളിവുഡിലെ ഈ അടിച്ചുപൊളി പാട്ടുകൾ മാത്രമേ വിഷ്വൽ മീഡിയയിൽ പ്രൊമോട്ട് ചെയ്യാൻ തുടങ്ങിയുള്ളൂ.
അതിന്റെ കൂടെ ആളുകൾ കാസറ്റുകൾ വാങ്ങുന്നതും നിർത്തി. ഇൻഡിപെൻഡന്റ് മ്യൂസിക്കിനെ പ്രൊമോട്ട് ചെയ്യുന്ന ലേബലുകൾ അതോടെ ഇല്ലാതായി. ഇവിടെ തന്നെ എത്രയോ ലളിതഗാന കാസറ്റുകൾ, ഓണപ്പാട്ടിന്റെ കാസറ്റുകൾ ഇറങ്ങിയിരുന്നു. ഇപ്പോൾ ഇതൊന്നും ഇല്ലാതായില്ലേ. നോർത്തിലേക്ക് പോകുമ്പോൾ സിനിമാ സംഗീതം മാത്രമായി മാറി അവസാനം.
എത്രയോ നല്ല ഗസൽ ഗായകരുണ്ടെന്നോ നോർത്തിൽ. ഇവരൊക്കെ തനിയെ പൈസ ഇറക്കി സ്പോട്ടിഫൈയിൽ ഇടുക എന്നല്ലാതെ, ഒരു ലേബലും ഇവരെ പ്രൊമോട്ട് ചെയ്യുന്നില്ല. ആ ഒരു സ്റ്റേജിലേക്ക് വന്നു. ലേബലുകൾ പ്രൊമോട്ട് ചെയ്യാത്തതു കൊണ്ടാണ് പഴയ ഗസൽ ഗായകരെപ്പോലെ പുതിയ ഗസൽ ഗായകർക്ക് വരാൻ പറ്റാത്തത്. ഇനിയുള്ള ഭാവി എന്ന് പറയുന്നത്, ഇൻഡിപെൻഡന്റ് മ്യൂസിക് ആണ്". - ഗായത്രി അശോകൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates