Geethu Mohandas 
Entertainment

'ഗീതു മോഹൻദാസ് ഇൻ ആക്ഷൻ': ബിടിഎസ് ദൃശ്യങ്ങളുമായി ക്യാപ്റ്റന് 'ടോക്സിക്' ടീമിന്റെ ജന്മദിനാശംസകൾ

ഇന്ത്യൻ സിനിമ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഈ സിനിമാറ്റിക് വിരുന്ന് ഉടൻ തന്നെ ലോകമെമ്പാടും റിലീസ് ചെയ്യും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച്, അവരുടെ സർഗ്ഗാത്മക കഴിവിലേക്കും സെറ്റിലെ ശക്തമായ സാന്നിധ്യത്തിലേക്കും ശ്രദ്ധയൂന്നി 'ടോക്സിക്' സിനിമയുടെ സെറ്റിൽ നിന്നുള്ള പ്രത്യേക ബിഹൈൻഡ് ദി സീൻസ് (ബിടിഎസ്) വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ.

ഈ ജന്മദിന സ്പെഷ്യൽ വീഡിയോയിൽ ഗീതു തന്റെ ഫുള്‍‌ ഫോമിൽ തന്നെയാണ് ഉള്ളത്. ഷോട്ടുകൾ കൃത്യമായി നിർദ്ദേശിച്ചും, വൻതോതിലുള്ള ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിംഗ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിക്കുന്നതുമെല്ലാം ഇതിൽ കാണാം.

"വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും പിന്നിൽ അവരുണ്ടായിരുന്നു! ജന്മദിനാശംസകൾ," എന്ന സന്ദേശത്തോടൊപ്പമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ 'ടോക്സിക്' യാഥാർത്ഥ്യമാക്കുന്നതിൽ സംവിധായിക എന്ന നിലയിൽ അവരുടെ സജീവവും ശക്തവുമായ പങ്കാളിത്തത്തെ ഈ വീഡിയോ ആഘോഷമാക്കുന്നു.

ഈ ദൃശ്യങ്ങൾ ചിത്രത്തിന്റെ വലിയ സ്കെയിൽ വ്യക്തമാക്കുന്നതിനൊപ്പം ഗീതുവിന്റെ പ്രവർത്തന മികവിനെയും ഉയർത്തിക്കാട്ടുന്നു. ഇത്രയും വലിയ ക്യാൻവാസിലുള്ളതും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു പ്രൊജക്റ്റ് നിയന്ത്രിക്കാൻ ഇന്ത്യൻ സിനിമയിൽ മുന്നോട്ട് വന്നിട്ടുള്ള വളരെ ചുരുക്കം ചില വനിതാ സംവിധായികമാരിൽ ഒരാളായ ഗീതു, ഈ വമ്പൻ പ്രൊഡക്ഷന്റെ കേന്ദ്രബിന്ദുവായി നിന്ന് അതിനെ ആത്മവിശ്വാസത്തോടെ നയിക്കുകയും സിനിമയുടെ ഓരോ വശങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. വിപുലമായ സെറ്റുകൾ, സങ്കീർണ്ണമായ ആക്ഷൻ സീക്വൻസുകൾ, വൻതോതിലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷൻ എന്നിവയെല്ലാം കൈകാര്യം ചെയ്യുമ്പോൾ തന്നെ, തന്റെ സർഗ്ഗാത്മക വീക്ഷണവും പ്രവർത്തനപരമായ കമാൻഡും ഒരുമിച്ച് കൊണ്ടുപോകുന്ന സംവിധായികയെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ചിത്രത്തിൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന 'ടോക്സിക്', അതിന്റെ വലിയ കാൻവാസ് കൊണ്ടും, നിർമ്മാണ ശൈലി കൊണ്ടും, അതുല്യമായ സർഗ്ഗാത്മക വീക്ഷണം കൊണ്ടും നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. ഇന്ത്യൻ സിനിമ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഈ സിനിമാറ്റിക് വിരുന്ന് ഉടൻ തന്നെ ലോകമെമ്പാടും റിലീസ് ചെയ്യും.

Geethu Mohandas gets a sepcial birthday wish from Toxic team. Shares BTS video from the set.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

CJP Jantar Mantar Protest Live: ചോദ്യപേപ്പർ ചോ​ർച്ച; എൻടിഎയിൽ 47 ഉ​ദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജിവെച്ചു

'തടവുപുള്ളികൾ നിറഞ്ഞു, തിരുവനന്തപുരത്ത് നാലാമത്തെ സെൻട്രൽ ജയിൽ നിർമിക്കും'; ആഭ്യന്തര മന്ത്രി

'നന്ദി... സോറി, ഞാൻ തയ്യാറല്ല'; ഇറ്റലിയോട് ​ഗ്വാർഡിയോള പറഞ്ഞു... 'നോ'!