

നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനവുമായി നിര്‍മാതാവ് സുപ്രിയ മേനോന്‍. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കണമെന്ന് സുപ്രിയ പറഞ്ഞു. സംസ്‌കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് മകന്‍ ചന്തു സലിം കുമാര്‍ പരുഷമായി സംസാരിച്ചിരുന്നു. ഈ വിഷയത്തിലാണ് സുപ്രിയ രൂക്ഷ പ്രതികരണവുമായെത്തിയത്.
'വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാന്‍ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാല്‍ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ ഇരയെ ലക്ഷ്യമാക്കി കൂടുതല്‍ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ തിരക്കുകൂട്ടുന്നു. കുറച്ച് സ്ഥലം തരൂവെന്നും പിന്നോട്ട് മാറൂവെന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകന്‍ നിലവിളിക്കുന്നു. നാം എന്തായിത്തീര്‍ന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആര്‍ത്തി, എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇത് പത്രപ്രവര്‍ത്തനമല്ല, പ്രദര്‍ശനപരതയാണ്! ഇത് തികച്ചും അനാവശ്യവുമാണ്, സുപ്രിയ പറഞ്ഞു. മുമ്പ് നടന്‍ ശ്രീനിവാസൻറെ മരണ സമയത്തും സമാന സംഭവങ്ങള്‍ അരങ്ങേറിയപ്പോഴും സുപ്രിയ മേനോന്‍ പ്രതികരിച്ചിരുന്നു.
ചന്തുവിന്റെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് ഓണ്‍ലൈന്‍, യൂട്യൂബ്ല ചാനലുകള്‍ക്കെതിരെ ഉയര്‍ന്നത്. മരണവീട്ടില്‍ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാര്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates