ഫയല്‍ ചിത്രം 
Entertainment

നടൻ ആര്യ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു, 80 ലക്ഷം രൂപ തട്ടി; പരാതിയുമായി ജർമ്മൻ യുവതി

പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടൻ ആര്യ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച് പണം തട്ടിയതായി പരാതി. വിദ്ജ നവരത്‌നരാജ എന്ന ജർമ്മൻ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. നടൻ 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

ചെന്നൈയിൽ മെഡിക്കൽ രം​ഗത്ത് ജോലി ചെയ്യുന്നതിനിടയിലാണ് യുവതി ആര്യയുമായി പരിചയപ്പെട്ടത്. കോവിഡ് സമയത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമകൾ കുറഞ്ഞുവെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ പറഞ്ഞിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. 

തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞിരുന്നെന്നാണ് യുവതിയുടെ ആരോപണം. സമാനമായ രീതിയിൽ നിരവധി പേരെ ആര്യ വഞ്ചിച്ചിട്ടുള്ളതായി പിന്നീട് അറിഞ്ഞെന്നും യുവതി പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ആര്യയും മാതാവും ഭീഷണിപ്പെടുത്തിയെന്നും വിദ്ജ പറയുന്നു. പരസ്പരം സംസാരിച്ചതിൻറെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിൻറെയും തെളിവുകൾ കൈവശമുണ്ടെന്നും നടനെതിരെ നേരത്തെയും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21