ഷാരുഖ് ഖാനും ബെക്കാമും/ഫോട്ടോ: ട്വിറ്റർ 
Entertainment

'കുറച്ചുനേരം ഉറങ്ങൂ', ബെക്കാമിന് ഷാരുഖിന്റെ ഉപദേശം: വീട്ടിലേക്ക് ക്ഷണിച്ച് ഫുട്ബോൾ ഇതിഹാസം

ബെക്കാം ജെന്റിൽമാൻ ആണെന്നാണ് ഷാരുഖ് കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയിൽ എത്തിയ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ പാർട്ടി ഒരുക്കിയിരുന്നു. മന്നത്ത് നടത്തിയ പ്രൈവറ്റ് പാർട്ടിയിൽ താരത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. അതിനു പിന്നാലെ ഷാരുഖ് ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ബെക്കാം ജെന്റിൽമാൻ ആണെന്നാണ് ഷാരുഖ് കുറിച്ചത്. താൻ അദ്ദേഹത്തിന്റെ ആരാധകനായിരുന്നെന്നും താരം പറയുന്നു. 

"ഇതിഹാസത്തിനൊപ്പമുള്ള രാത്രി... ഒരു തികഞ്ഞ ജെന്റിൽമാനാണ് അദ്ദേഹം. ഞാൻ എല്ലായ്‌പ്പോഴും ഒരു വലിയ ആരാധകനായിരുന്നു, പക്ഷേ അദ്ദേഹത്തെ കണ്ടുമുട്ടുകയും കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടതോടെ എനിക്ക് മനസിലായി ഫുട്‌ബോൾ പുറത്തെടുത്തത് അദ്ദേഹത്തിന്റെ ദയയും സൗമ്യതയും മാത്രമാണെന്ന്. നിങ്ങളുടെ കുടുംബത്തോടുള്ള എന്റെ സ്നേഹം, സുഹൃത്തേ, സുഖമായി സന്തോഷവാനായിരിക്കുക, അൽപ്പം ഉറങ്ങുക.- ബെക്കാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഷാരുഖ് കുറിച്ചു. 

തന്റെ ആദ്യ ഇന്ത്യൻ യാത്രയിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ബെക്കമും എത്തി. ഷാരുഖ് ഖാന് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു കുറിപ്പ്. മനോഹരമായ രാജ്യം സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നാണ് ബെക്കാം കുറിച്ചത്. ഷാരുഖ് ഖാന്റേയും ഗൗരി ഖാന്റേയും അവരുടെ മക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും ഒപ്പം ഭക്ഷണം കഴിക്കാനായതില്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ സന്ദര്‍ശനം എത്ര മനോഹരമായാണ് അവസാനിച്ചത്. നന്ദി സുഹൃത്തേ, നിങ്ങള്‍ക്കും കുടുംബത്തിനും ഏതു സമയത്തും എന്റെ വീട്ടിലേക്ക് വരാം.- ഡേവിഡ് ബെക്കാം കുറിച്ചു. തനിക്ക് പാര്‍ട്ടി ഒരുക്കിയ സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും നന്ദി പറയാനും ബെക്കാം മറന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT