ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ​'ഗോഡ് ഫാദറി'ൽ മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും; വൈറൽ വിഡിയോ

ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ​'ഗോഡ് ഫാദർ' മലയാളത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

1972 ൽ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്രൈം തില്ലറായ ​'ഗോഡ് ഫാദർ' ലോക സിനിമ ചരിത്രത്തിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മാർലൻ ബ്രാണ്ടോയും അൽ പച്ചീനോയും നിറഞ്ഞാടിയ ചിത്രം മലയാളത്തിലേക്ക് ഒന്നു പറച്ചു നട്ടാൽ എങ്ങനെ ഇരിക്കും. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നത്. 

കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് മമ്മൂട്ടിയും മോഹൻലാലും ഫഹദ് ഫാസിലും. കണ്ടാൽ ആരും ഒന്ന് ഞെട്ടും. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഒരുക്കിയ വിഡിയോയിൽ അല്‍ പാച്ചിനോയുടെ മൈക്കിള്‍ കോര്‍ലിയോണിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തിന്റെ ഉടമയായ മോ ഗ്രീനാകുന്നത് മമ്മൂട്ടിയാണ്.  മെക്കിള്‍ കോര്‍ലിയോണിയുടെ സഹോദരനായ ഫ്രെഡോ കോര്‍ലിയോണിയായി എത്തുന്നത് ഫഹദ് ഫാസിൽ ആണ്. 

നിരവധി പേരാണ് വിഡിയോയ്‌ക്ക് താഴെ പ്രതികരിച്ച് രം​ഗത്തെത്തിയത്. വിഡിയോ യഥാർഥമായി തോന്നുന്നുവെന്നായിരുന്നു ആരാഘകരുടെ കമന്റുകൾ. നടൻ വിനയ് ഫോർട്ട് ഉൾപ്പെടെ നിരവധി പേർ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ആരാണ് വിഡിയോ എഡിറ്റ് ചെയ്‌തതെന്ന് വ്യക്തമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT