ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; അമൃതയെ നെഞ്ചോടു ചേർത്ത് ​ഗോപി സുന്ദർ; ചിത്രം വൈറൽ

ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്ന ചിത്രം ഇതിനോടകം വൈറലായി

Author : സമകാലിക മലയാളം ഡെസ്ക്

​ഗായിക അമൃത സുരേഷ് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന ​ഗോപി സുന്ദറിന്റെ സെൽഫിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്ന ചിത്രം ഇതിനോടകം വൈറലായി. 

പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. 

​ഗായിക അഭയ ഹിരൺമയിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു ​ഗോപി സുന്ദർ. ഇവരുടെ ലിവ് ഇൻ റിലേഷൻഷിപ്പ് പലപ്പോഴും വാർത്തയാവാറുണ്ട്. അഭയ ഹിരൺമയിയുടെ പിറന്നാൾ ദിനത്തിന് തൊട്ടു പിന്നാലെയാണ് അമൃതയ്ക്കൊപ്പമുള്ള ചിത്രം ​ഗോപി സുന്ദർ പങ്കുവച്ചത്. ഹിരൺമയിക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ​ഗോപി സുന്ദറിനും അമൃത സുരേഷിനും ആശംസകൾ അറിയിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. നടൻ ബാലയുമായി വിവാഹബന്ധം വേർപെടുത്തിയ അമൃതയ്ക്ക് ഒരു മകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT