KC Venugopal, Gopika Ramesh 
Entertainment

'കെസി സാര്‍ ഇപ്പോള്‍ ചെയ്യേണ്ടത് ഒറ്റ കാര്യം'; 'ഓറ പോയന്റ്' നേടാനുള്ള വഴി നിര്‍ദ്ദേശിച്ച് ഗോപിക രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായുള്ള മത്സരം മുറുകവെ കെസി വേണുഗോപാലിനോട് യുവനടി

Author : സമകാലിക മലയാളം ഡെസ്ക്

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയമാണ് യുഡിഎഫ് നേടിയത്. 102 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് നാല് നാള്‍ പിന്നിടുമ്പോഴും ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ സജീവമായി ഉയര്‍ന്നു വരുന്ന പേരുകളിലൊന്ന് കെസി വേണുഗോപാലിന്റേതാണ്. മുഖ്യമന്ത്രി കസേരയ്ക്കായുള്ള മത്സരം മുറുകവെ കെസി വേണുഗോപാലിനുള്ള യുവനടി ഗോപിക രമേശിന്റെ പോസ്റ്റും ചര്‍ച്ചയായി മാറുകയാണ്. കെസിയോട് ഒരടി പിന്നിലേക്ക് മാറി നില്‍ക്കാന്‍ പറയുകയാണ് ഗോപിക.

''പ്രിയപ്പെട്ട കെസി വേണുഗോപാല്‍, സാര്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ ഒരു കാര്യമേ ഇപ്പോഴുള്ളൂ. ഒരു ചുവടു പിന്നിലേക്ക് വച്ച് ഓറ പോയന്റുകള്‍ നേടൂ.'' എന്നായിരുന്നു ഗോപിക രമേശ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. വിസ്മയം എന്ന ഹാഷ്ടാഗും കുറപ്പിനൊപ്പമുണ്ട്. മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാളായ വിഡി സതീശനെ പിന്തുണയ്ക്കുന്നതാണ് ഗോപികയുടെ സ്റ്റോറിയെന്നാണ് ചിലരുടെ വിലയിരുത്തല്‍.

Gopika Ramesh Instagram Story

താരത്തിന്റെ വാക്കുകള്‍ വൈറലായതോടെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ ആളുകളെത്തുന്നുണ്ട്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഗോപിക രമേശ് കടന്നു വരുന്നത്. പിന്നീട് വാങ്ക്, സ്വീറ്റ് ഹാര്‍ട്ട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ഗോപിക രമേശ്.

Gopika Ramesh asks KC Venugopal to take a step away amid CM race.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്

'വകമാറ്റല്‍ വ്യാഖ്യാനം ദൗര്‍ഭാഗ്യകരം'; സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ; വിശദീകരണവുമായി പിണറായി വിജയന്‍

ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; പൊലീസ് സ്റ്റേഷനുകളില്‍ 'സ്പേസ്'

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തി'; വിജയ്‌യുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തൃഷ; ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം

ദുബൈയില്‍ ജോലി നേടാം; എമിറേറ്റ്‌സില്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍, എങ്ങനെ അപേക്ഷിക്കാം