മിഷേൽ ട്രാക്റ്റൻബർഗ് ഇൻസ്റ്റ​ഗ്രാം
Entertainment

'ഗോസിപ് ഗേൾ' നായിക മിഷേൽ ട്രാക്റ്റൻബർഗ് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ

അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും നടി വിധേയയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ഹോളിവുഡ് നടി മിഷേൽ ട്രാക്റ്റൻബർഗ് (39) മരിച്ച നിലയിൽ. സെൻട്രൽ പാർക്ക് സൗത്തിലെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ചയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാൻഹട്ടനിലെ അപ്പാർട്ട്മെന്റിൽ നടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് അറിയിച്ചു. അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും നടി വിധേയയായിരുന്നു. എന്നാൽ മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കൊലപാതകം അല്ലെന്നാണ് പ്രാഥമിക നി​ഗമനം.

സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സ്ഥിരീകരിച്ചതായാണ് പൊലീസ് പറയുന്നത്. "മിഷേൽ ട്രാക്റ്റൻബർഗിന്റെ വിയോ​ഗം പങ്കുവയ്ക്കുന്നതിൽ അതിയായ ദു:ഖമുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ കുടുംബം സ്വകാര്യത ആ​ഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പങ്കുവയ്ക്കാനില്ല."- നടിയുടെ മരണം സ്ഥിരീകരിച്ച് പിആർ ഗരി മന്തൂഷ് പ്രസ്താവനയിലൂടെ അറിയിച്ചു.

ബഫി ദ് വാമ്പയർ സ്ലേയർ, ഗോസിപ്പ് ഗേൾ എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ സീരീസുകളിലും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മിഷേൽ ട്രാക്റ്റൻബർഗ്. ബാലതാരമായാണ് മിഷേൽ ട്രാക്റ്റൻബർഗ് അഭിനയരംഗത്തേക്ക് എത്തുന്നത്.

ദ് അഡ്വഞ്ചേഴ്സ് ഓഫ് പീറ്റ് & പീറ്റ് എന്ന പരമ്പരയിലെ മിഷേൽ ട്രാക്റ്റൻബർഗിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 1996-ൽ പുറത്തിറങ്ങിയ ഹാരിയറ്റ് ദ് സ്പൈ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ചു. തുടർന്ന് യൂറോട്രിപ്പ്, ഐസ് പ്രിൻസസ്, 17 എഗെയ്ൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT