Gouri G Kishan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വണ്ണം വയ്ക്കണോ എന്നത് എന്റെ ഇഷ്ടം'; ബോഡി ഷെയ്മിങ് നടത്തിയ വ്ലോ​ഗർക്ക് ​ഗൗരിയുടെ മറുപടി, കയ്യടിച്ച് താരങ്ങൾ

ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഇയാള്‍ ചോദിച്ചത്.

സമകാലിക മലയാളം ഡെസ്ക്

താരങ്ങൾക്ക് നേരെ ബോഡി ഷെയ്മിങ് നടത്തുന്നത് പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെയും മറ്റും നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ തന്നെ ബോഡി ഷെയ്മിങ് നടത്തിയ ഒരു യൂട്യൂബ് വ്ലോ​ഗർക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി ​ഗൗരി കിഷൻ. തന്റെ പുതിയ ചിത്രമായ അദേഴ്സിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ​ഗൗരിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് ഇയാള്‍ ചോദിച്ചത്.

ഇതോടെയാണ് ചോദ്യത്തെ വിമര്‍ശിച്ച് ഗൗരി രംഗത്തെത്തിയത്. 'എന്‍റെ ഭാരം എങ്ങനെ ആണ് സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇത് തീരെ ബഹുമാനമില്ലാത്ത ചോദ്യമാണ്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എന്‍റെ ഭാരം അറിഞ്ഞിട്ട് നിങ്ങള്‍ എന്ത് ചെയ്യാന്‍ പോവുകയാണ്. വണ്ണം വച്ചിരിക്കണോ വേണ്ടയോ എന്നുള്ളത് എന്‍റെ ഇഷ്ടമാണ്. നിങ്ങളുടെ അംഗീകാരം എനിക്ക് വേണ്ട.

എന്തുകൊണ്ടാണ് നടിമാരോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഹീറോയോട് പോയി ഭാരം എത്രയാണെന്ന് ചോദിക്കുമോ? എനിക്കിത് തമാശയായി തോന്നുന്നില്ല, ബോഡി ഷെയിമിങ്ങിനെ നോര്‍മലൈസ് ചെയ്യരുത്. ഈ സിനിമയെ പറ്റിയോ എന്‍റെ കഥാപാത്രത്തെ പറ്റിയോ ഒരു ചോദ്യം പോലുമില്ല, ഈ സാറിന് എന്‍റെ ഭാരം എത്രയാണെന്നാണ് അറിയേണ്ടത്,' ഗൗരി പറഞ്ഞു. എന്നാല്‍ ചോദ്യത്തെ ന്യായീകരിച്ച യൂട്യൂബർ ഗൗരിയോട് തട്ടിക്കയറുകയാണ് ചെയ്​തത്.

താന്‍ ചോദിച്ചത് ഇൻട്രസ്റ്റിങ്ങായ ചോദ്യമാണെന്നായിരുന്നു ചോദ്യകര്‍ത്താവിന്‍റെ വാദം. നിങ്ങള്‍ ചെയ്യുന്നത് ജേർണലിസമല്ല എന്ന് ഗൗരി പറഞ്ഞപ്പോള്‍ പിന്നെ മോദിയെ പറ്റിയും ട്രംപിനെ പറ്റിയും ചോദിക്കണോ എന്നായിരുന്നു മറുചോദ്യം. മാപ്പ് പറയാനും മീഡിയക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു ഗൗരിയുടെ നിലപാട്. പ്രസ് മീറ്റിന് വന്ന മീഡിയക്കാരെല്ലാം ഒന്നിച്ചാണ് ഗൗരിയെ ചോദ്യം ചെയ്​തത്.

എന്നാല്‍ താരത്തിന് ഒപ്പമുള്ള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നടിയെ പിന്തുണയ്​ക്കാതെ നിശബ്ദരായിരിക്കുകയാണ് ചെയ്​തത്. ചിത്രത്തിന്റെ സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. മീഡിയയുടെ ചോദ്യത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഗായിക ചിന്മയി ശ്രീപദ ഗൗരിയെ പിന്തുണച്ച് രംഗത്തെത്തി. ഈ ചെറിയ പ്രായത്തില്‍ ഗൗരി തനിക്കായി ശബ്ദമുയര്‍ത്തിയതില്‍ അഭിമാനം തോന്നുന്നു എന്നാണ് ചിന്മയി എക്സില്‍ കുറിച്ചത്. അതേസമയം പിന്നീട് ചിത്രത്തിലെ നായകൻ ആദിത്യൻ മാധവൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ആ ചോദ്യം എന്നെ അമ്പരപ്പിച്ചു. എന്റെ അരങ്ങേറ്റ ചിത്രമാണ്.

അന്ന് തന്നെ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. അവൾ അത് അർഹിക്കുന്നില്ല. എല്ലാവർക്കും ബഹുമാനം ലഭിക്കാൻ അവകാശമുണ്ട്. ‍ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു.- ആദിത്യൻ മാധവൻ കുറിച്ചു. നടൻ കവിനും ​ഗൗരിയെ പിന്തുണച്ച് രം​ഗത്തെത്തിയിട്ടുണ്ട്. 'അകത്തും പുറത്തും നീ വളരെ മനോഹരിയും പ്രചോദനവുമാണ്, ​ഗൗരി. എന്നും ഇങ്ങനെ തന്നെ നിൽക്കുക' എന്നാണ് കവിൻ എക്സിൽ കുറിച്ചിരിക്കുന്നത്.

Cinema News: Actress Gouri Kishan blasts reporter's body shaming question.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളിലെ തെരുവു നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്കു മാറ്റണം: സുപ്രീംകോടതി

ഓണ്‍ ചെയ്യുമ്പോള്‍ പാട്ടു കേള്‍ക്കും, വൈബ്രേഷനും അലാറവും സെറ്റ് ചെയ്യാം; പല്ലു തേക്കാൻ ഇനി കുട്ടികൾ മടിക്കില്ല, സ്മാര്‍ട്ട് മ്യൂസിക്കല്‍ ടൂത്ത് ബ്രഷിന് ആരാധകർ കൂടുന്നു

'വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേത്, സ്വര്‍ണക്കൊള്ളയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍'

'ഒരു സമയത്ത് എന്റെ ഫോൺ നിറയെ പെൺകുട്ടികളുടെ ഫോട്ടോസ് ആയിരുന്നു'; 'കാന്ത'യെക്കുറിച്ച് റാണ

ഓർമക്കുറവുണ്ടോ? ഈ ശീലങ്ങൾ പരീക്ഷിക്കൂ

SCROLL FOR NEXT