Entertainment

പത്തിന് തീയറ്ററുകൾ തുറക്കും, ടിക്കറ്റ് നൽകുക പകുതി സീറ്റുകളിൽ; തീരുമാനവുമായി തമിഴ്നാട്

കാണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് തീയെറ്ററുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തിന് നേരിയ കുറവുണ്ടായതിന് പിന്നാലെ തീയറ്ററുകൾ തുറക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. ഈ മാസം പത്ത് മുതലാകും തീയറ്ററുകൾ തുറക്കുക. കാണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് തീയറ്ററുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. 

മള്‍ട്ടിപ്ലെക്സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നവയും അടക്കമുള്ള തീയറ്ററുകൾ പത്താം തീയ്യതി മുതല്‍ തുറക്കാം. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കാനാവുക.'അണ്‍ലോക്ക് 5.0'യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ തമിഴ്നാട്, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ അതിനു തയാറായിരുന്നില്ല. 

തീയറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തീയറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തീയറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും പത്തിന് തുറക്കാം. 9, 10, 11, 12 ക്ലാസുകളും കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതല്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. 

കേന്ദ്രസർക്കാരിന്റെ ഇളവുകൾ നൽകിയതിന് പിന്നാലെ പശ്ചിമബംഗാള്‍, ഡൽഹി, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ കഴിഞ്ഞ 15നു തന്നെ നിബന്ധനകളോടെ തീയറ്ററുകള്‍ തുറന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ പലസംസ്ഥാനങ്ങളും അതിന് തയാറായില്ല. തമിഴ്നാട്ടിൽ നിരവധി ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് കൂട്ടത്തിൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്