ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍ ഫെയ്സ്ബുക്ക്
Entertainment

ഭാ​ഗ്യയേയും ശ്രേയസിനേയും കാണാൻ 'ലക്ഷ്മി'യിലെത്തി ​ഗവർണർ: സദ്യ വിളമ്പി സുരേഷ് ​ഗോപി, ചിത്രങ്ങൾ

തിരുവനന്തപുരത്തെ സുരേഷ് ​ഗോപിയുടെ വീടായ ലക്ഷ്മിയിലാണ് ​ഗവർണർ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാഹിതരായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയ്ക്കും ഭർത്താവ് ശ്രേയസിനും ആശംസകൾ അറിയിക്കാനാണ് ​ഗവർണർ കുടുംബസമേതം എത്തിയത്. സോഷ്യൽ മീഡിയയിലൂടെ സുരേഷ് ​ഗോപി തന്നെയാണ് ആരിഫ് മുഹമ്മദ് ഖാൻ വീട് സന്ദർശിച്ച വിവരം പങ്കുവച്ചത്.

ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍

തിരുവനന്തപുരത്തെ സുരേഷ് ​ഗോപിയുടെ വീടായ ലക്ഷ്മിയിലാണ് ​ഗവർണർ എത്തിയത്. വീട്ടിലെത്തിയ ​ഗവർണർക്ക് താരം സദ്യ വിളമ്പി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു. സുിരേഷ് ​ഗോപിയുടെ മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരോടും സ്നേഹാന്വേഷണം നടത്തി.

ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍

‘‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.’’- എന്ന കുറിപ്പിലാണ് സുരേഷ് ​ഗോപി ചിത്രങ്ങൾ പങ്കുവച്ചത്. ​ഗവർണർക്ക് സുരേഷ് ​ഗോപി സദ്യ വിളമ്പിക്കൊടുക്കുന്ന ചിത്രം സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ്.

ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍
ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍

സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ അന്നു തന്നെ റിസപ്‌ഷൻ സംഘടിപ്പിച്ചിരുന്നു. ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് നടത്തി. കൂടാതെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്‌ഷനുമുണ്ടായിരുന്നു.

ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

സിഇസി ആക്ട് കേസിലെ ഭിന്നവിധി പിൻവലിക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്‍; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്‍കി മന്ത്രി

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'