Gowri Krishnan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അന്ന് അമ്പലത്തിൽ പോയി ഞാൻ കരഞ്ഞ ഒരു കരച്ചിലുണ്ട്, എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ അത് വീഴും'; ​ഗൗരി കൃഷ്ണൻ പറയുന്നു

'എന്റെ ജീവിതത്തിൽ ഞാനത് മറക്കില്ല'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ​ഗൗരി കൃഷ്ണൻ. ഭർത്താവുമായുള്ള നടിയുടെ വേർപിരിയലുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ ചർച്ചയായി മാറിയിരുന്നു. സീരിയൽ സംവിധായകൻ മനോജിനെയാണ് ​ഗൗരി വിവാഹം കഴിച്ചത്. എന്നാൽ മനോജുമായുള്ള വേർപിരിയലിന് പിന്നാലെ തനിക്കെതിരെ അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ​ഗൗരി.

''ചില കാര്യങ്ങൾ തുറന്ന് പറയാൻ ഞാൻ നിർബന്ധിതയായിട്ടുണ്ട്. എത്ര നാൾ മൂടിവെക്കാനാകും. ഒരുപാട് ചോദ്യങ്ങളും കമന്റുകളും വന്നപ്പോൾ അത് പറഞ്ഞ് കഴിഞ്ഞു. പറഞ്ഞപ്പോൾ അതിനും കുറ്റം. ഞാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വരുമാനം ഉണ്ടാക്കുന്ന ആളാണ്. അതിനാൽ മാറി നിൽക്കാൻ പറ്റില്ല.

കുറച്ച് കാശുണ്ടാക്കിയിട്ട് ഇതെല്ലാം നിർത്തി ആരും തിരിച്ചറിയാത്ത സ്ഥലത്ത് പോയി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്. ചിലർ ഒരു മുറിയിൽ ഇരുന്ന് ഒരാളുടെ വ്യക്തി ജീവിതമെടുത്ത് അന്താരാഷ്ട്ര കാര്യം ചർച്ച ചെയ്യുന്നത് പോലെ ചർച്ച ചെയ്യും. ഒരു തരത്തിലും അത് അംഗീകരിക്കാനാകില്ല. സത്യമറിയാതെ ഇവർ വ്യാഖ്യാനിച്ച് നൂറ് ശതമാനം ആത്മവിശ്വാസത്തിൽ സംസാരിക്കുന്നത് കാണുമ്പോൾ ചില സമയത്ത് എനിക്ക് അടിക്കാൻ തോന്നിയിട്ടുണ്ട്.

ഒരാൾക്ക് ഞാൻ മെസേജ് അയച്ചു. മാന്യതയുള്ള ആളായത് കൊണ്ട് അയാൾ സോറി പറഞ്ഞ്, മാറ്റി ഒരു വിഡിയോ ചെയ്തു. പക്ഷേ, വേറൊരാൾ എന്റെ ലെെഫിൽ നടന്നതൊന്നുമല്ലാത്ത കാര്യങ്ങൾ മോശമായി പറഞ്ഞു. അന്ന് ഞാൻ അമ്പലത്തിൽ പോയി കരഞ്ഞ ഒരു കരച്ചിലുണ്ട്. എന്റെ ജീവിതത്തിൽ ഞാനത് മറക്കില്ല. ആ കരച്ചിൽ എന്നെങ്കിലും ആ വ്യക്തിയുടെ തലയിൽ വീഴും. അത് 101 ശതമാനം ഉറപ്പാണ്".- ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗരി പറഞ്ഞു.

Gowri Krishnan talks about her life struggle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

'ആണവായുധം മനുഷ്യരാശിക്കു മേല്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാള്‍'; സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ച് ട്രംപും പുടിനും ഷിയും

റിലീസിന് മണിക്കൂറുകള്‍ മാത്രം; കേരളത്തിലും 'ആകാശത്തിൽ ഒരു താരക'ത്തിന് പ്രീമിയർ ഷോകൾ

വേണ്ടി വന്നത് വെറും 12 റണ്‍സ്! ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

കൈയില്‍ പുതിയ വാഹനമാണോ?, മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതി; പുക സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍ മാറ്റം