ഹാഷിറിന്റെ പുതിയ ചിത്രം 'ഞൊടി'യുടെ ചിത്രീകരണം പൂർത്തിയായി

'ഞൊടി'യുടെ ടൈറ്റിൽ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
Hashir
Hashir special arrangement
Edited By:
Updated on: 
1 min read

'വാഴ 2' വിന് ശേഷം ഹാഷിർ നായകനാകുന്ന "ഞൊടി" എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന "ഞൊടി"യിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ, മിഡ്‌നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സഹ നിർമാതാക്കളാണ് സൂപ്പർ ഡൂപ്പർ ഫിലിംസ്.

'വാഴ', 'എക്കോ', 'വാഴ 2' എന്നീ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് 'ഞൊടി' തിയറ്ററുകളിലെത്തിക്കുന്നു. 'ഞൊടി'യുടെ ടൈറ്റിൽ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ടൈറ്റിൽ പോസ്റ്ററിൽ കാണുന്ന "Looping Soon!" എന്ന സൂചനയും "One More Time" എന്ന ടാഗ്‌ലൈനും സിനിമ ഒരു ടൈം-ലൂപ്പ് കഥയാണോ എന്ന ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പിആർഒ- എ എസ് ദിനേശ്.

Hashir
'എന്റെ മുഖത്ത് എവിടെയാണ് അസ്വസ്ഥത കണ്ടത്?'; മിഷ്‌കിനുമായി അച്ഛന്‍-മകള്‍ ബന്ധം; തുറന്നടിച്ച് കീര്‍ത്തി സുരേഷ്
Hashir
'ഇത് ഇക്കയെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാ, അല്ലാതെ ഇങ്ങനെ ഒന്നും വരാൻ വഴിയില്ല'; റീലിൽ ഒന്നിച്ച് മമ്മൂട്ടിയും ദുൽഖറും, ആഘോഷമാക്കി ആരാധകർ
Hashir
'ഇയാള്‍ക്ക് തൊടാതെ സംസാരിച്ചൂടേ?'; മിഷ്‌കിന്‍ കീര്‍ത്തി സുരേഷിനോട് അപമര്യാദയായി പെരുമാറിയോ? വൈറലായി വിഡിയോ
Summary

Hashir upcoming movie Njodi updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER