'ഇയാള്‍ക്ക് തൊടാതെ സംസാരിച്ചൂടേ?'; മിഷ്‌കിന്‍ കീര്‍ത്തി സുരേഷിനോട് അപമര്യാദയായി പെരുമാറിയോ? വൈറലായി വിഡിയോ

ഇതേ പരിപാടിയില്‍ മിഷ്‌കിന്‍ കീര്‍ത്തിയ്ക്ക് സ്വര്‍ണമോതിരം സമ്മാനിക്കുകയും ചെയ്തു.
Keerthy Suresh, Mysskin
Keerthy Suresh, Mysskin
Updated on: 
1 min read

പുതിയ ചിത്രം സത്യവാന്‍ സാവത്രിയുടെ റിലീസിന് മുമ്പുള്ള പ്രസ് മീറ്റില്‍ നിന്നുള്ള കീര്‍ത്തി സുരേഷിന്റേയും മിഷ്‌കിന്റേയും വിഡിയോ വൈറലാകുന്നു. കീര്‍ത്തിയുടെ തൊട്ടടുത്തായിട്ടായിരുന്നു മിഷ്‌കിന്‍ പ്രസ് മീറ്റില്‍ ഇരുന്നത്. മാധ്യമങ്ങളോട് സംസാരിക്കവെ, മിഷ്‌കിന്‍ കീര്‍ത്തിയുടെ കാലില്‍ കൈ വെക്കുന്നതിന്റെ വിഡിയോയാണ് വൈറലാകുന്നത്.

മിഷ്‌കിന്റെ തുടര്‍ച്ചയായി കീര്‍ത്തിയുടെ കാലില്‍ കൈ വൈക്കുന്നതും നടി അസ്വസ്ഥയാകുന്നതുമായിട്ടാണ് വിഡിയോയില്‍ കാണിക്കുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് മിഷ്‌കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മിഷ്‌കിന്റെ പെരുമാറ്റത്തില്‍ കീര്‍ത്തി അസ്വസ്ഥയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

മിഷ്‌കിന്റെ പ്രവര്‍ത്തിയെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പേഴ്‌സണല്‍ ബൗണ്ടറി മാനിക്കേണ്ടതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. കീര്‍ത്തിയുടെ ശരീരഭാഷയില്‍ നിന്നും അവര്‍ അസ്വസ്ഥയായിരുന്നുവെന്ന അനുമാനത്തിലേക്കാണ് സോഷ്യല്‍ മീഡിയയെത്തുന്നത്. അതേസമയം ചെറിയ കാര്യത്തെ പര്‍വതീകരിക്കുകയാണെന്ന വാദവും ശക്തമാണ്.

ഇതേ പരിപാടിയില്‍ സംസാരിക്കവെ മിഷ്‌കിന്‍ കീര്‍ത്തിയ്ക്ക് സ്വര്‍ണമോതിരം സമ്മാനിക്കുകയും ചെയ്തു. ഡൊറോത്തിയിലെ കീര്‍ത്തിയുടെ പ്രകടനത്തെ പ്രശംസിച്ചു സംസാരിച്ചതിന് പിന്നാലെയാണ് മിഷ്‌കിന്‍ കീര്‍ത്തിയ്ക്ക് മോതിരം സമ്മാനിച്ചത്. കീര്‍ത്തിയുടെ അഭിനയ മികവിനെ പുകഴ്ത്തിയ മിഷ്‌കിന്‍ കീര്‍ത്തി തനിക്ക് മകളെപ്പോലെയാണെന്നും പറഞ്ഞു.

Keerthy Suresh, Mysskin
'ഈ വർഷം വിജയിച്ചിരിക്കുന്നത് 16 ചിത്രങ്ങൾ, ഒരുപാട് സന്തോഷം'; തമിഴ് സിനിമയുടെ മാറ്റത്തെക്കുറിച്ച് മിഷ്കിൻ
Keerthy Suresh, Mysskin
കാമിയോ പറ്റില്ല, ഞാന്‍ നായകനാകുമെന്ന് മമ്മൂട്ടി; നായകനാകാനിരുന്ന നരെയ്ന്‍ പിന്മാറി; 'പോക്കിരി രാജ' യില്‍ സംഭവിച്ചത്
Keerthy Suresh, Mysskin
'സോണിയ ഗാന്ധി രാജീവിന്റെ മടിയിലിരിക്കുന്നത് വലിയ സാംസ്കാരിക ആഘാതം, ജസ്റ്റ് മനുസ്മൃതി തിങ്സ്'; പരിഹസിച്ച് പാർവതി
Summary

Social Media is upset with Mysskin putting his hand on Keerthy Suresh's thigh at an event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER