കാമിയോ പറ്റില്ല, ഞാന്‍ നായകനാകുമെന്ന് മമ്മൂട്ടി; നായകനാകാനിരുന്ന നരെയ്ന്‍ പിന്മാറി; 'പോക്കിരി രാജ' യില്‍ സംഭവിച്ചത്

ടഞാന്‍ വരുന്നതില്ലേ, അതായിരിക്കണം ഇന്റര്‍വെല്‍. അവിടം തൊട്ട് ഞാനായിരിക്കണം ഹീറോട
Pokkiri Raja
Pokkiri Raja
Updated on: 
2 min read

മമ്മൂട്ടി-പൃഥ്വിരാജ് കോമ്പോയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പോക്കിരിരാജ. ഈ ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവുമുണ്ടായി. എന്നാല്‍ പോക്കിരിരാജയില്‍ ആദ്യം നായകനാകാനിരുന്നത് നരെയ്ന്‍ ആയിരുന്നുവെന്നാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറയുന്നത്. അന്ന് മമ്മൂട്ടിയുടേത് അതിഥി വേഷമായിരുന്നു. പിന്നീട് എങ്ങനെയാണ് മമ്മൂട്ടി-പൃഥ്വിരാജ് കോമ്പോയിലേക്ക് എത്തിയതെന്ന് പറയുകയാണ് ഉദൃയകൃഷ്ണ.

വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരി രാജ. 2010 ല്‍ പുറത്തിറങ്ങിയ സിനിമയുടെ രചന ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പോക്കിരി രാജയുടെ കഥ ഉദയകൃഷ്ണ പങ്കുവെക്കുന്നത്. ആ വാക്കുകളിലേക്ക്:

''മമ്മൂക്കയോട് ഒരു ഗസ്റ്റ് അപ്പിയറന്‍സ് ചെയ്യുമോ എന്ന് ചോദിച്ചു. ഞാന്‍ ഗസ്റ്റ് അഭിനയിക്കലൊക്കെ നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞ്, വേറൊരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ എന്നെ വിളിച്ച് കാറില്‍ കയറ്റി. കഥ പറയാന്‍ പറഞ്ഞു. ഞാന്‍ കഥ പറഞ്ഞു. അന്ന് നായകന്‍ നരെയ്ന്‍ ആയിരുന്നു. അവസാനം സഹോദരന്‍ വന്ന് കല്യാണം നടത്തികൊടുക്കുന്നതാണ് കഥ. ആ സഹോദരനായിട്ടാണ് മമ്മൂക്ക വരേണ്ടത്.

മമ്മൂക്ക ഉണ്ടെങ്കില്‍ ആ സഹോദരന്‍ ഉണ്ടാകും, മമ്മൂക്ക ഇല്ലെന്ന് പറഞ്ഞാല്‍ ആ സഹോദരന്‍ ഉണ്ടാകില്ല. പേര് ഇട്ടിട്ടില്ല. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഗുഡ്‌നൈറ്റ് പറഞ്ഞ് പിരിയാന്‍ നേരം, ഇങ്ങ് വന്നേ എന്ന് പറഞ്ഞ് വിളിച്ചു. ഇപ്പോള്‍ പറഞ്ഞില്ലേ, ഞാന്‍ വരുന്നതിനെപ്പറ്റി. അതായിരിക്കണം ഇന്റര്‍വെല്‍. അവിടം തൊട്ട് ഞാനായിരിക്കണം ഹീറോ.

അത് ഒരേസമയം, ഷോക്കാണ്, സന്തോഷമാണ്. പക്ഷെ പറഞ്ഞ കഥ ചെയ്യാന്‍ പറ്റില്ല. വേറെ കഥ ഉണ്ടാക്കണം. ഞാന്‍ വൈശാഖിനേയും സിബിയേയും വിളിച്ചു. അങ്ങനെ ആലോചിച്ച ശേഷമാണ് സിനിമയുടെ പേര് ഇടുന്നത്, പോക്കിരിരാജ.. മമ്മൂക്കയെ വിളിച്ചു പറഞ്ഞു. പേര് കൊള്ളാമെന്ന് പറഞ്ഞു. ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കവെ നരെയന്‍ പിന്മാറി. നായകനല്ലാത്ത പടത്തില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റോബിന്‍ഹുഡ് സിനിമ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു നരെയ്ന്‍. വൈശാഖ് അതില്‍ അസോസിയേറ്റ് ആണ്. പകരം ആരെന്ന് ചിന്തിക്കവെ വൈശാഖിനെ വിളിച്ച് അവിടെ രാജു ഉണ്ട്, ഒന്ന് ചോദിച്ചു നോക്കുവെന്ന് പറഞ്ഞു. രാജുവിന് അറിയാം നരെയ്ന്‍ അഭിനയിക്കാന്‍ ഇരുന്നതാണെന്ന്. ഞാന്‍ പിന്മാറുകയാണെന്നും രാജു അഭിനയിച്ചോളൂവെന്നും നരെയ്ന്‍ തന്നെ രാജുവിനോട് പറഞ്ഞു. അങ്ങനെ രാജു കമ്മിറ്റ് ചെയ്തു. മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും സന്തോഷം. അവരുടേത് പുതിയ കോമ്പോയാണ്. സിനിമ വിചാരിച്ചതിലും വലിയ വിജയമായി''.

Pokkiri Raja
'സോണിയ ഗാന്ധി രാജീവിന്റെ മടിയിലിരിക്കുന്നത് വലിയ സാംസ്കാരിക ആഘാതം, ജസ്റ്റ് മനുസ്മൃതി തിങ്സ്'; പരിഹസിച്ച് പാർവതി
Pokkiri Raja
'രാമായണ' കമ്യൂണിസ്റ്റ് അജണ്ട പ്രൊമോട്ട് ചെയ്യുന്നു, ഹിന്ദുക്കള്‍ കാണരുത്: ഹിന്ദു ജനജാഗ്രതി സമിതി
Pokkiri Raja
'കേരളത്തില്‍ ആ സംസ്‌കാരമില്ല, കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു കൊടുക്കാന്‍ മാത്രമേ എനിക്ക് കഴിയൂ'; രാധികയുടെ പരാമർശത്തിൽ കീർത്തി
Summary

Narain was supposed to play the lead but backed off when Mammootty insisted to be the hero in Pokkiri Raja.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER