'രാമായണ' കമ്യൂണിസ്റ്റ് അജണ്ട പ്രൊമോട്ട് ചെയ്യുന്നു, ഹിന്ദുക്കള്‍ കാണരുത്: ഹിന്ദു ജനജാഗ്രതി സമിതി

അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകനായിട്ടാണ് ചിത്രം രാവണനെ അവതരിപ്പിക്കുന്നതെന്നും സമിതി
Ramayana
Ramayana
Updated on: 
1 min read

ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ് രാമായണ. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് സിനിമ മുന്നോട്ട് പോകുമ്പോള്‍ വിവാദങ്ങള്‍ക്കും പഞ്ഞമില്ല. ചിത്രത്തിനതെിരെ രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ജനജാഗ്രതി സമിതി. ക്രീയേറ്റീവ് ഫ്രീഡം എന്ന പേരില്‍ രാമായണ കഥയെ വളച്ചൊടിച്ചുവെന്നാണ് ആരോപണം.

രാവണനെ ഗ്ലോറിഫൈ ചെയ്യുന്നു, പല സംഭവങ്ങളും വളച്ചൊടിച്ചു, രാമനേയും ലക്ഷ്മണനേയും അവതരിപ്പിച്ചിരിക്കുന്നത് തെറ്റായ രീതിയിലാണെന്നും സമിതി ആരോപിക്കുന്നു. രാമായണ സിനിമ കമ്യൂണിസ്റ്റ് അജണ്ട പ്രൊമോട്ട് ചെയ്യുന്നതാണെന്നും സമിതി ആരോപിക്കുന്നു. സമിതിയുടെ മഹാരാഷ്ട്ര, ചണ്ഡീഗഢ് സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ആയ സുനില്‍ ഗന്‍വത് ഹിന്ദുക്കള്‍ ചിത്രം കാണരുതെന്നും ആഹ്വാനം ചെയ്തു.

രണ്ടാം ഭാഗത്തില്‍ ഇതേ വളച്ചൊടിക്കല്‍ ഉണ്ടെങ്കില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ചിത്രത്തിലെ രംഗങ്ങള്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇതെല്ലാം ഭാവനയാണെന്ന നിര്‍മാതാവിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും സമിതിയുടെ ഗോവ കോര്‍ഡിനേറ്റര്‍ മനോജ് സോളങ്കി പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മതപരമായ വശങ്ങള്‍ ശരിയായി പരിശോധിച്ചിട്ടില്ലെന്നും സമിതി ആരോപിക്കുന്നു. മെസഞ്ചര്‍ ഓഫ് ഗോഡ്, ദ ഡാവിഞ്ചി കോഡ്, തുടങ്ങിയ സിനിമകള്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് എന്തുകൊണ്ട് അതേ പരിഗണന ഹിന്ദു മതവികാരത്തിന് ലഭിക്കുന്നില്ലെന്നും സമിതി ചോദിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകനായിട്ടാണ് ചിത്രം രാവണനെ അവതരിപ്പിക്കുന്നതെന്നും സമിതി ആരോപിക്കുന്നു.

Ramayana
'കേരളത്തില്‍ ആ സംസ്‌കാരമില്ല, കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു കൊടുക്കാന്‍ മാത്രമേ എനിക്ക് കഴിയൂ'; രാധികയുടെ പരാമർശത്തിൽ കീർത്തി
Ramayana
'ചിലര്‍ അടിക്കുന്ന അമ്പത് റണ്‍സിലോ നൂറിലോ ഒന്നുമല്ല കാര്യം, ധോനി ഒരു ഇമോഷൻ ആണ്'; വൈറലായി നിവിന്റെ വാക്കുകൾ
Ramayana
'ആ അരമണിക്കൂറിനുള്ളിലാണ് അവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയത്; എന്താണ് മനസിലേക്ക് വന്നതെന്ന് ആർക്കറിയാം ?'
Summary

Ramayana is promoting communist agenda, Hindu organisations urge Hindus to boycott film

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER