'കേരളത്തില്‍ ആ സംസ്‌കാരമില്ല, കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു കൊടുക്കാന്‍ മാത്രമേ എനിക്ക് കഴിയൂ'; രാധികയുടെ പരാമർശത്തിൽ കീർത്തി

പിന്നീടാണ് ഒരു പ്രത്യേക സംസ്‌കാരത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായത്'.
Radhika Apte, Keerthy Suresh
Radhika Apte, Keerthy Sureshവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

'അക്ക' വെബ് സീരീസ് പ്രൊമോഷനിടെ നടി രാധിക ആപ്തെ താൻ അഭിനയിച്ച തെലുങ്ക് സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയായി മാറിയിരുന്നു. അമ്മാവന്റെ പ്രായമുള്ള ഒരു നടനുമായി തനിക്ക് റൊമാന്‍സ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒരു ചിത്രത്തില്‍ തനിക്ക് സ്വന്തം അമ്മാവനെ വിവാഹം കഴിക്കുന്ന റോള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു രാധിക പറഞ്ഞത്.

രാധികയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ താരത്തെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. തങ്ങളുടെ ‘മുറൈ മാമന്‍’ സംസ്‌കാരത്തെ അപമാനിച്ചെന്ന് പറഞ്ഞുകൊണ്ട് നിരവധി പേർ രാധികയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. രാധിക ഇക്കാര്യം പറയുമ്പോൾ താരത്തിനൊപ്പം നടി കീർത്തി സുരേഷുമുണ്ടായിരുന്നു.

ഇപ്പോഴിതാ സംഭവത്തെ കുറിച്ച് കീര്‍ത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ 'സത്യവാൻ സാവിത്രി' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് കീർത്തി വിശദീകരണവുമായെത്തിയത്.

സൗത്ത് ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്ന തരത്തില്‍ രാധിക ആപ്‌തെ സംസാരിച്ചപ്പോള്‍ എന്തുകൊണ്ട് താരത്തെ തിരുത്തിയില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കീര്‍ത്തി. "ഒരു സിനിമയില്‍ തനിക്ക് സ്വന്തം അമ്മാവനെ വിവാഹം കഴിക്കേണ്ടി വരുന്നു എന്ന് അവര്‍ പറഞ്ഞപ്പോള്‍, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് ആദ്യം മനസിലായില്ല. പിന്നീടാണ് ഒരു പ്രത്യേക സംസ്‌കാരത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായത്.

എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഇവിടെ നിന്നും അവിടെ പോയി നമ്മുടെ സംസ്‌കാരത്തിന് കളങ്കം വരുന്ന തരത്തില്‍ ഞാന്‍ ഒന്നും ചെയ്യില്ല. അവര്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ട്. എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു കൊടുക്കാന്‍ മാത്രമേ കഴിയൂ. ഇത് നമ്മുടെ സംസ്‌കാരമാണെന്ന് അവര്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ എനിക്ക് കഴിയില്ല.

കര്‍ണാടകയിലെ കാര്യം എനിക്കറിയില്ല, തമിഴ്നാട്ടിലും ആന്ധ്രയിലും ഇത്തരമൊരു സംസ്‌കാരം നിലവിലുണ്ട് എന്ന വിവരം പങ്കുവെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കേരളത്തില്‍ ഇങ്ങനെയൊരു സംസ്‌കാരമില്ല".- കീര്‍ത്തി സുരേഷ് പറഞ്ഞു.

Radhika Apte, Keerthy Suresh
'ചിലര്‍ അടിക്കുന്ന അമ്പത് റണ്‍സിലോ നൂറിലോ ഒന്നുമല്ല കാര്യം, ധോനി ഒരു ഇമോഷൻ ആണ്'; വൈറലായി നിവിന്റെ വാക്കുകൾ
Radhika Apte, Keerthy Suresh
'ആ അരമണിക്കൂറിനുള്ളിലാണ് അവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയത്; എന്താണ് മനസിലേക്ക് വന്നതെന്ന് ആർക്കറിയാം ?'
Radhika Apte, Keerthy Suresh
ദുൽഖർ - മമിത ചിത്രം ഉണ്ടാകുമോ? അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ജിത്തു മാധവൻ
Summary

Keerthy Suresh clarifies her comment to Radhika Apte’s controversial remarks on Telugu Cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor, Regena Cassandrra, Radhika Apte
Radhika Apte, Legend
Radhika Apte
Radhika Madan
X

FOLLOW US

ON GOOGLE DISCOVER