ദുൽഖർ - മമിത ചിത്രം ഉണ്ടാകുമോ? അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ജിത്തു മാധവൻ

സംവിധാനം ചെയ്ത മൂന്നു ചിത്രവും ​ഗംഭീര വിജയങ്ങളായതോടെ അടുത്ത സിനിമക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും
Jithu Madhavan Movie
Jithu Madhavan Movie Facebook
Updated on: 
1 min read

ഹാട്രിക് വിജയത്തിന്റെ ആഘോഷത്തിലാണ് സംവിധായകൻ ജിത്തു മാധവൻ. സംവിധാനം ചെയ്ത മൂന്നു ചിത്രവും ​ഗംഭീര വിജയങ്ങളായതോടെ അടുത്ത സിനിമക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

ഇതിനിടെ അടുത്തതായി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനും മമിത ബൈജു നായികയുമാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അത്തരം വാർത്തകളിൽ വ്യക്തത വരുത്തുകയാണ് ജിത്തു മാധവൻ.

വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അടുത്ത സിനിമയെക്കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ജിത്തു വ്യക്തമാക്കി. സൂര്യ നായകനായ 'സീൻ' സിനിമയുടെ വിജയാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. വാർത്തകളുടെ വാസ്തവമെന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അതെല്ലാം റൂമറുകളാണ്' എന്നായിരുന്നു സംവിധായകന്റെ മറുപടി.

നിലവിൽ അടുത്ത സിനിമയൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്നും പുതിയൊരു പ്രോജക്ടിനെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നും ജിത്തു പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞശേഷം മാത്രമേ അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Jithu Madhavan Movie
‘ആവേശം 2 ഞാൻ പ്രഖ്യപിച്ചി‌ട്ടില്ല, രോമാഞ്ചത്തിന് രണ്ടാം ഭാഗം ഉണ്ടാകും’; നിലപാട് വ്യക്തമാക്കി ജിത്തു മാധവൻ
Jithu Madhavan Movie
'നസ്രിയ–ഫഹദ് ചിത്രം വരും, നിങ്ങൾ പ്രാർഥിക്കണം'; ആരാധകർക്ക് ആവേശം പകർന്ന് നസ്രിയയുടെ മറുപടി
Jithu Madhavan Movie
'വീഴ്‌വേൻ എൻ‌ട്ര് നിനയ്ത്തായോ'? തമിഴ് ബോക്സ് ഓഫീസിൽ തളപതിയെ വീഴ്ത്തി തലൈവർ; റെക്കോർഡ് ഇനി 'ജയിലർ 2'ന്
Summary

Will there be a Dulquer-Mamitha film? Jithu Madhavan responds to the rumors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER