‘ആവേശം 2 ഞാൻ പ്രഖ്യപിച്ചി‌ട്ടില്ല, രോമാഞ്ചത്തിന് രണ്ടാം ഭാഗം ഉണ്ടാകും’; നിലപാട് വ്യക്തമാക്കി ജിത്തു മാധവൻ

ആവേശത്തിന്റെയും സീനിന്റെയും അവസാനം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമല്ല. കഥ അവസാനിക്കുന്നില്ല എന്ന സൂചനമാത്രമാണ്.
Avesham 2
Avesham 2Pinterest
Updated on: 
1 min read

‘ആവേശം’ രണ്ടാം ഭാഗത്തെക്കുറിച്ചും സീൻ എന്ന പുതിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സംവിധായകൻ ജിത്തു മാധവൻ. ആവേശത്തിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഔദ്യോഗികമായി രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുള്ളത് ‘രോമാഞ്ചം’ സിനിമയുടേത് മാത്രമാണെന്നും ജിത്തു പറഞ്ഞു. സൂര്യ നായകനായ ‘സീൻ’ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

‘ആവേശം’, ‘സീൻ’ തുടങ്ങിയ സിനിമകളുടെ അവസാനത്തിൽ തുടർകഥയ്ക്കുള്ള സൂചനകൾ നൽകുന്ന ടെയിൽ എൻഡ് സീക്വൻസുകൾ ഉൾപ്പെടുത്തിയതിനെക്കുറിച്ചും ജിത്തു വിശദീകരിച്ചു. സിനിമ കണ്ടിറങ്ങുമ്പോൾ കഥ ഇവിടെ അവസാനിച്ചിട്ടില്ലെന്നും ഇനിയും തുടരാമെന്നുമുള്ള തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് അത്തരത്തിലുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘രോമാഞ്ചം’ സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സംഭവിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ജിത്തു വ്യക്തമാക്കി. അനുയോജ്യമായ സമയവും സാഹചര്യവും ഒത്തുവരുമ്പോൾ ചിത്രം യാഥാർഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിത്തു മാധവന്റെ വാക്കുകളിലേക്ക്:

ഞാന്‍ അനൗണ്‍സ് ചെയ്തിട്ടുള്ള രണ്ടാം ഭാഗം രോമാഞ്ചത്തിന്റേത് മാത്രമാണ്. ബാക്കിയെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ആവേശത്തിന്റെയും സീനിന്റെയും അവസാനം രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമല്ല. കഥ അവസാനിക്കുന്നില്ല എന്ന സൂചനമാത്രമാണ്. സിനിമ കഴിഞ്ഞു, ഇതുവരെയുള്ള കഥമാത്രമാണുള്ളത് എന്നു പറയുന്നതിനപ്പുറത്തേക്ക് തിയേറ്റര്‍ വിട്ടു പോകുമ്പോഴും സിനിമ ഇവിടെ അവസാനിച്ചിട്ടില്ല, തുടരുന്നുണ്ടെന്ന അനുഭൂതി ലഭിക്കണം എന്നതാണ് ആഗ്രഹം.

അതുകൊണ്ടാണ് ആവേശത്തിലാണെങ്കിലും സീനിലാണെങ്കിലും അങ്ങനെയൊരു ടെയില്‍ എന്‍ഡ് സീക്വന്‍സ് വെച്ചത്. രോമാഞ്ചത്തില്‍ മാത്രമാണ് ഞാന്‍ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത്. അത് വരുമെന്നു തന്നെ വിശ്വസിക്കുന്നു. സമയവും സാഹചര്യങ്ങളും ശരിയാകുമ്പോള്‍ അത് സംഭവിക്കും.

ആവേശത്തിന്റെ രണ്ടാം സിനിമയില്‍ ഞാന്‍ അനൗണ്‍സ് ചെയ്തിരുന്നില്ല. അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഫഹദ് ഒരു വേദിയില്‍ പറഞ്ഞിരുന്നു. അത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നതല്ലാതെ കണ്‍ഫര്‍മേഷന്‍ ആയിട്ടില്ല. അതില്‍ ഒരുപാടുകാര്യങ്ങള്‍ ചിന്തിക്കാനുണ്ട്. രണ്ടാം ഭാഗം വന്നിട്ട് നശിപ്പിച്ചു എന്ന് ഇതേ ആളുകള്‍ ചോദിക്കും. അതുപാടില്ലല്ലോ. അതുകൊണ്ട് അനുയോജ്യമായ സമയം വരുമ്പോള്‍ ചെയ്യാം എന്നതാണ് പ്ലാന്‍.

Avesham 2
'അഹങ്കാരിയാണെന്ന് പറയുന്നുണ്ടല്ലോ?'; മറുപടി നല്‍കി നസ്ലെന്‍; നസ്രിയയ്ക്കും പറയാനുണ്ട്!
Avesham 2
‘ഓജി വില്ലൻ ഇനി ക്യൂട്ട് ഹീറോ’; നസ്ലെൻ–മധു സി. നാരായണൻ ചിത്രം പാക്കപ്പ്
Avesham 2
'ഫസ്റ്റ് ലുക്കിന് മുമ്പേ സീനിന്റെ കഥ ലീക്കായി, എനിക്കാകെ ഭയമായി; എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ'; തുറന്നു പറഞ്ഞ് ജിത്തു മാധവന്‍
Summary

I did not announce Aavesham 2; there will be a sequel to Romancham'; Jithu Madhavan clarifies his stance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER