‘ഓജി വില്ലൻ ഇനി ക്യൂട്ട് ഹീറോ’; നസ്ലെൻ–മധു സി. നാരായണൻ ചിത്രം പാക്കപ്പ്

‘സീൻ’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ തിളങ്ങുന്ന നസ്ലെൻ വീണ്ടും നായകനായായി എത്തുകയാണ്
Naslen Movie
Naslen MovieInstagram
Updated on: 
1 min read

നസ്ലെനെ നായകനാക്കി മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ‘സീൻ’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ തിളങ്ങുന്ന നസ്ലെൻ വീണ്ടും നായകനായായി എത്തുകയാണ്. ചിത്രത്തിന്റെ പാക്കപ്പ് വിവരം നിർമാതാവ് അനന്തുവാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

‘ഒജി വില്ലൻ ഇനി ഞങ്ങളുടെ ക്യൂട്ട് ഹീറോ... നസ്ലെൻ–മധു സി. നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി! ഇനി തിയറ്ററുകളിൽ കാണാം. കൂടുതൽ വിശേഷങ്ങൾ ഉടൻ പങ്കുവെക്കും!’ എന്ന കുറിപ്പിനൊപ്പമാണ് അനന്തു ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും നിർമാതാവ് അറിയിച്ചു.

മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ‘കുമ്പളങ്ങി നൈറ്റ്‌സി’ലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് മധു സി. നാരായണൻ. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സ് ഓഫീസിലും നിരൂപകർക്കിടയിലും മികച്ച വിജയം നേടിയിരുന്നു. ആദ്യ ചിത്രത്തിനുശേഷം മധു സി. നാരായണന്റെ അടുത്ത സിനിമയ്ക്കായി പ്രേക്ഷകർ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിനൊടുവിലാണ് നസ്ലെനെ നായകനാക്കി പുതിയ ചിത്രവുമായി സംവിധായകൻ എത്തുന്നത്.

അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അനന്തുവും സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബേസിൽ ജോസഫ് നായകനായ ‘അതിരടി’ക്കുശേഷം അനന്തു നിർമിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. കരിക്ക് ടീമിന്റെ സിനിമ, ഷിഫ്ന ബബിൻ പാക്കർ സംവിധാനം ചെയ്യുന്ന ‘40 ഡെയ്‌സ് ഓഫ് ഹൗസ് പാർട്ടി’ എന്നിവയും നിർമാതാവിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളാണ്. അതേസമയം, ‘മോളിവുഡ് ടൈംസ്’ ആണ് നസ്ലെന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Naslen Movie
സിംഗിളായിരുന്നപ്പോൾ സിനിമ മാത്രം; ഇപ്പോൾ കുടുംബത്തിനും പുസ്തകങ്ങൾക്കും മുൻഗണന; സിനിമകൾ കുറച്ചതിന്റെ കാരണം പറഞ്ഞ് ലെന
Naslen Movie
സായ് പല്ലവിയുടെ പൊലീസ് ലുക്കിന് പിന്നിൽ മെറിൻ ജോസഫ് ഐപിഎസ്; വെളിപ്പെടുത്തി സംവിധായകൻ
Naslen Movie
'സീത യോദ്ധാവല്ല, പുരാണത്തെ ആധുനികവത്കരിക്കരുത്'; സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങൾക്കെതിരെ മുകേഷ് ഖന്ന
Summary

‘From OG villain to cute hero’: Naslen–Madhu C. Narayanan film wraps up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER