സായ് പല്ലവിയുടെ പൊലീസ് ലുക്കിന് പിന്നിൽ മെറിൻ ജോസഫ് ഐപിഎസ്; വെളിപ്പെടുത്തി സംവിധായകൻ

എങ്ങനെയാണ് ഐപിഎസ് ഓഫീസർമാർ പെരുമാറുന്നതെന്നും മറ്റും നേരിൽ ചെന്നുകണ്ട് മനസ്സിലാക്കിയാണ് സായ് സെറ്റിലെത്തിയത്
Om Sai Pallai
Om Sai PallaiPinterest
Updated on: 
1 min read

നടി സായ് പല്ലവിയുടെ പുതിയ പൊലീസ് ലുക്കിന് പ്രചോദനമായത് കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥ മെറിൻ ജോസഫെന്ന് സംവിധായകൻ. ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' എന്ന ചിത്രത്തിലാണ് സായ് പല്ലവി പൊലീസ് വേഷത്തിലെത്തുന്നത്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപകൽപ്പനയ്ക്ക് മെറിൻ ജോസഫിന്റെ ഔദ്യോഗിക വസ്ത്രധാരണ രീതിയും വ്യക്തിത്വവുമാണ് പ്രചോദനമായതെന്ന് സംവിധായകൻ പറഞ്ഞു. സായ് പല്ലവി ആദ്യമായി ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

'നിത്യ റെഡ്ഡി ഐപിഎസ്' എന്നാണ് കഥാപാത്രത്തിന്റെ പേര്. ആന്ധ്രപ്രദേശ് പൊലീസിൽ അസിസ്റ്റന്റ് സൂപ്രണ്ടായും ചന്ദനക്കടത്ത് മാഫിയക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇന്റർപോളിനൊപ്പം പ്രവർത്തിക്കുന്ന സിബിഐ അഡീഷണൽ എസ്.പിയായും നിത്യ റെഡ്ഡി സ്ക്രീനിലെത്തും.

സാധാരണ കണ്ടുവരുന്ന പൊലീസ് കഥാപാത്രങ്ങളുടെ സ്റ്റീരിയോടൈപ്പിൽനിന്ന് വ്യത്യസ്തമായൊരു രൂപം സൃഷ്ടിക്കാനാണ് മെറിൻ ജോസഫിനെ റഫറൻസായി എടുത്തതെന്ന് രാജ്കുമാർ പെരിയസാമി പറഞ്ഞു. മെറിൻ ജോസഫിന്റെ ഔദ്യോഗിക ഗാംഭീര്യവും വസ്ത്രധാരണ രീതിയും സായ് പല്ലവിക്ക് പരിചയപ്പെടുത്തുകയും ചെയ്തെന്ന് ​ഗലാ‌ട്ട പ്ലസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ രാജ്കുമാർ പെരിയസാമി വെളിപ്പെ‌ടുത്തി.

രാജ്കുമാർ പെരിയസാമിയു‌ടെ വാക്കുകളിലേക്ക്:

സായ് പല്ലവിയോട് കഥ നേരത്തേ തന്നെ പറഞ്ഞിരുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്നാണ് അവർ അന്ന് പറഞ്ഞത്. സ്ക്രിപ്റ്റ് പൂർണമായും അവർക്ക് വായിക്കാൻ കൊ‌ടുത്തു. ആറോ ഏഴോ ​ദിവസത്തിനുള്ളിൽ വായിച്ചു തീർത്തിട്ട് എന്നെ വിളിച്ചു. സാർ, ഈ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാനാകും എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നമുക്കിത് ചെയ്യാം എന്നു പറഞ്ഞു. എനിക്കീ കഥാപാത്രം ഇഷ്‌ടമായെന്നും നൂറുശതമാനം വിശ്വാസമുണ്ടെന്നും പറഞ്ഞു.

ഷൂട്ടിങ് സമയത്ത് ധാരാളം സംശയങ്ങൾ ചോദിക്കുന്നയാളാണ് സായ് പല്ലവി. കഥാപാത്രത്തിനു വേണ്ടി ഒരു ഐപിഎസ് ഓഫീസറെ നേരിൽപോയി കാണുകയും ചെയ്തിരുന്നു. ലുക്ക് എങ്ങനെയായിരിക്കും എന്നു ചോദിച്ചു. മെറിൻ ജോസഫ് എന്നൊരു ഐപിഎസ് ഓഫീസറുണ്ട് കേരളത്തിൽ. ഫണ്ടാസ്റ്റിക് പൊലീസ് ഓഫീസർ. അവരുടെ കഥ തന്നെ ഭയങ്കരമാണ്. പക്ഷേ അവരുടെ കഥയല്ല സിനിമയിലുള്ളത് തീർത്തും വ്യത്യസ്തമാണ്. പക്ഷേ സായ് പല്ലവിയു‌ടെ ലുക്കിന് അവരായിരുന്നു റെഫറൻസ്.

ഞാൻ അവരുടെ ഫോട്ടോ മാത്രം സായ് പല്ലവിയെ കാണിച്ചു. സായ് അവരുടെ കോൺടാക്ട് സംഘടിപ്പിച്ച് നേരിൽ ചെന്നു കണ്ട് ഒന്നു രണ്ടു ദിവസം അവർക്കൊപ്പം ചെലവഴിച്ചു. എങ്ങനെയാണ് ഐപിഎസ് ഓഫീസർമാർ പെരുമാറുന്നതെന്നും മറ്റും നേരിൽ ചെന്നുകണ്ട് മനസ്സിലാക്കി. അത്രയധികം തയ്യാറെടുപ്പുകളോടെയാണ് സായ് സെറ്റിലെത്തിയത്.

Om Sai Pallai
'സീത യോദ്ധാവല്ല, പുരാണത്തെ ആധുനികവത്കരിക്കരുത്'; സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങൾക്കെതിരെ മുകേഷ് ഖന്ന
Om Sai Pallai
'നസ്രിയയും ഞങ്ങളും കവിത തിയേറ്ററില്‍ പോയി സീന്‍ കണ്ടു, ആരും തിരിച്ചറിഞ്ഞില്ല'; അനുഭവം പങ്കിട്ട് ജിത്തു മാധവന്‍
Om Sai Pallai
സിംഗിളായിരുന്നപ്പോൾ സിനിമ മാത്രം; ഇപ്പോൾ കുടുംബത്തിനും പുസ്തകങ്ങൾക്കും മുൻഗണന; സിനിമകൾ കുറച്ചതിന്റെ കാരണം പറഞ്ഞ് ലെന
Summary

Merin Joseph IPS is behind Sai Pallavi's police look; director reveals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER