'സീത യോദ്ധാവല്ല, പുരാണത്തെ ആധുനികവത്കരിക്കരുത്'; സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങൾക്കെതിരെ മുകേഷ് ഖന്ന

മറ്റു മതഗ്രന്ഥങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്താൻ ചലച്ചിത്ര പ്രവർത്തകർ തയ്യാറാകുമോയെന്നും മുകേഷ് ഖന്ന ചോദിച്ചു
Mukesh Khanna
Mukesh KhannaPinterest
Updated on: 
2 min read

നിതീഷ് തിവാരിയു‌ടെ 'രാമായണ' എന്ന സിനിമയിൽ സായ് പല്ലവി അവതരിപ്പിക്കുന്ന സീതയുടെ കഥാപാത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ മുഖേഷ് ഖന്ന. സിനിമയിൽ സീതയെ പോരാളിയായാണ് അവതരിപ്പിച്ചതെന്നും പുരാണകഥയെ ആധുനികവത്കരിക്കേണ്ടെന്നും താരം വ്ലോഗിലൂടെ പ്രതികരിച്ചു.

ബോക്സ് ഓഫീസ് വിജയത്തിനായി പുരാണത്തിൽ വെള്ളം ചേർക്കേണ്ടതില്ലെന്നും ത്സാൻസി റാണിയെപ്പോലെ പോരാട്ടത്തിനിറങ്ങുന്ന സീതയെ സങ്കൽപ്പിക്കാനാവില്ലെന്നും താരം പറഞ്ഞു. വാൽമീകി രാമായണത്തിലെവിടെയും സീത യുദ്ധം ചെയ്യുന്നതായി പരാമർശിച്ചി‌ട്ടില്ലെന്നും മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു. രാമായണത്തിന്റെ മറ്റു വകഭേദങ്ങളാണ് സീതയുടെ ആക്ഷൻ രം​ഗങ്ങൾക്ക് പ്രചോദനമായതെന്ന നിർമാതാവ് നമിത് മൽഹോത്രയുടെ വാക്കുകളെയും താരം തള്ളി. വാൽമീകി മഹർഷി എഴുതിയ ഒരു രാമായണം മാത്രമേയുള്ളൂവെന്നാണ് മുകേഷ് ഖന്നയുടെ പ്രതികരണം.

'ശക്തിമാൻ' എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്ര​ദ്ധേയനായ മുകേഷ് ഖന്ന സ്വന്തം യൂട്യൂബ് വ്ലോ​ഗിലൂടെയാണ് 'രാമായണ'യ്ക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. സിനിമയേക്കാളും അതിന്റെ കഥയേക്കാളും 400 കോടിയു‌ടെ ബ​ജറ്റും അതു തിരിച്ചുപി‌ടിക്കുന്നതുമാണ് ഇപ്പോൾ ചർച്ചയെന്നും വിമർശനനത്തിലുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽ നിന്ന് ഭാഗങ്ങൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ചലച്ചിത്ര പ്രവർത്തകർക്ക് എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

മുകേഷ് ഖന്നയു‌ടെ വാക്കുകൾ

‘രാമായണത്തിൽ സീത ഝാൻസി റാണിയെപ്പോലെ യുദ്ധം ചെയ്യുന്നത് സങ്കൽപ്പിക്കാനാവുമോ? ഇന്നത്തെ നായികമാർ പുരുഷത്വത്തോടെ പോരാടുന്നതായി കാണിക്കുന്നതുപോലെയാണോ സീത ദേവിയെ കാണിക്കേണ്ടത്? സീത രണ്ടും മൂന്നും അസുരന്മാരുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്നു. പോരാടുന്നു, കൊല്ലുന്നു, ചവിട്ടുന്നു. സീതാജിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നോർക്കണം.

ഞാനിതിന്റെ വാസ്തവം പരിശോധിച്ചു. വാൽമീകി രാമായണത്തിൽ എവിടെയും അങ്ങനെയൊരു കാര്യമില്ല. ഞാൻ വായിച്ചി‌ട്ടുള്ളിടത്തോളം സീതാജി ആരുമായും യുദ്ധത്തിൽ ഏർപ്പെ‌‌ട്ടിട്ടില്ല. മര്യാദ പുരുഷോത്തമ രാമന്റെ ഭാര്യയായിരുന്നു അവർ. 14 വർഷം വനവാസത്തിൽ ഭർത്താവിനൊപ്പം ജീവിക്കാൻ സമ്മതിച്ചു. പോരാളിയായിരുന്നുവെങ്കിൽ അവർ രാവണനോട് നേരിട്ട് പോരാടുമായിരുന്നല്ലോ - മുകേഷ് ഖന്ന പറഞ്ഞു. താൻ സിനിമ കണ്ടിട്ടില്ലെന്നും പ്രൊമോഷണൽ മെറ്റീരിയലുകളും പ്രേക്ഷകരുടെ പ്രതികരണങ്ങളും അടിസ്ഥാനമാക്കിയാണ് തന്റെ വിമർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീതയുടെ ആക്ഷൻ രംഗങ്ങൾ അദ്ഭുത രാമായണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നായിരുന്നു നിർമാതാവ് നമിത് മൽഹോത്രയുടെ വിശദീകരണം. അതിനെയും മുകേഷ് ഖന്ന ചോദ്യം ചെയ്തു. വാൽമീകി മഹർഷി രചിച്ച രാമായണത്തിലെ കഥയിൽ സ്വന്തം ഭാവനകൾ കൂട്ടിച്ചേർക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മറ്റ് മതഗ്രന്ഥങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്താൻ ചലച്ചിത്ര പ്രവർത്തകർ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്. സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. നവംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Mukesh Khanna
'ഭാവി സൂപ്പര്‍സ്റ്റാര്‍; ഇവന്‍ ഒരുനാള്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കും'; നസ്ലെന് കയ്യടിച്ച് അറ്റ്‌ലീ
Mukesh Khanna
'എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്'; പരാതികളും ഒഴികഴിവുകളുമില്ല, നസ്രിയയെ പ്രശംസിച്ച് സ്റ്റണ്ട് ഡയറക്ടർ ചേതൻ ഡിസൂസ
Mukesh Khanna
ആഡംബരങ്ങളില്ല, സെറ്റുകളുമില്ല; 'ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കൂ'; ബേബി ബംപ് ചിത്രം പങ്കുവച്ച് സാമന്ത
Summary

'Sita is not a warrior; do not modernize mythology' – Mukesh Khanna speaks out against Sai Pallavi's action sequences

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER