ആഡംബരങ്ങളില്ല, സെറ്റുകളുമില്ല; 'ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കൂ'; ബേബി ബംപ് ചിത്രം പങ്കുവച്ച് സാമന്ത

കുഷനുകൾ നിറച്ച സോഫയിൽ സൺഗ്ലാസ് ധരിച്ച് വിശ്രമിക്കുന്ന സാമന്തയെയാണ് ചിത്രത്തിൽ കാണാനാകുന്നത്
Samantha
SamanthaInstagram
Updated on: 
1 min read

പതിവായി കാണാറുള്ള താരങ്ങളു‌ടെ ആഡം​ബര മെറ്റേണിറ്റി ഷൂട്ടുകൾക്കു പകരം ലളിതമായൊരു ഫോട്ടോ പങ്കുവെച്ച് ശ്രദ്ധ നേടുകയാണ് തെന്നിന്ത്യൻ താരം സാമന്ത. നിർമാതാവും സംവിധായകനുമായ ഭർത്താവ് രാജ് നിഡിമോറിനൊപ്പം ആദ്യകുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം. തന്റെ ​ഗർഭകാലവിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന പോസ്റ്റും അതിനു നൽകിയ തലക്കെട്ടുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇതെന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കിക്കോളൂ എന്നായിരുന്നു ചിത്രത്തിന് സമാന്ത നൽകിയ ക്യാപ്ഷൻ. സോഫയിൽ വളരെ കംഫർട്ടബിളായി കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. സാധാരണയായി താരങ്ങൾ വമ്പൻ സെറ്റുകളിലും പ്രൊഫഷണൽ ഫോ‌ട്ടാ​ഗ്രാഫർമാർക്കുമൊപ്പം മെറ്റേണിറ്റി ഷൂട്ടുകൾ നടത്താറുണ്ട്. അതിൽനിന്നും വ്യത്യസ്തമായി സാധാരണമായൊരു ചിത്രത്തിലൂ‌ടെയാണ് സാമന്ത റൂത്ത് പ്രഭു തന്റെ ​ഗർഭകാലത്തെ അ‌ടയാളപ്പെടുത്തിയത്.

കുഷനുകൾ നിറച്ച സോഫയിൽ സൺഗ്ലാസ് ധരിച്ച് വിശ്രമിക്കുന്ന സാമന്തയെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ഓറഞ്ച് നിറത്തിലുള്ള പ്രിന്റഡ് കുർത്തയും വെള്ള നിറത്തിലുള്ള ബോട്ടവുമാണ് വേഷം. ഇരുകൈകളും ബേബി ബംപിൽ ചേർത്തുവച്ച് കാലുകൾ നീട്ടിയുള്ള താരത്തിന്റെ പോസ് ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന് താഴെ വാമിക അടക്കമുള്ള നിരവധി താരങ്ങും ആശംസകളറിയിച്ച് എത്തുന്നത്.

സംവിധായകനും നിർമാതാവുമായ രാജ് നിഡിമോറുമായുള്ള വിവാഹശേഷം ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് സാമന്ത. 2025 ഡിസംബർ ഒന്നിന് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ഗർഭകാലത്തെത്തുടർന്ന് നിലവിലുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിൽനിന്ന് ചെറിയ ഇടവേളയെടുക്കാനാണ് സാമന്തയുടെ തീരുമാനം. 'മാ ഇൻതി ബംഗാരം' ആണ് സാമന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിന് പുറമെ ചിത്രത്തിന്റെ നിർമാണത്തിലും താരം പങ്കാളിയായിരുന്നു. നെറ്റ്ഫ്ലിക്സിന്റെ വരാനിരിക്കുന്ന സീരീസായ 'രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം' ആണ് സാമന്തയുടേതായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രൊജക്ട്.

Samantha
'മക്കള്‍ നഴ്‌സറിയില്‍ ചേരുന്നത് വരെ ഞാന്‍ നഖം വളര്‍ത്തിയിട്ടില്ല, ക്യൂട്ടെക്‌സ് ഇട്ടിട്ടില്ല'; കാരണം പറഞ്ഞ് മേനക സുരേഷ്
Samantha
'രാമായണ'യെ പ്രശംസിച്ച് വിരാട് കോഹ്‌ലി? വൈറലായ ഇൻസ്റ്റഗ്രാം സ്റ്റോറി വ്യാജമെന്ന് റിപ്പോർട്ട്
Samantha
'കേരളത്തിലും 'സീൻ' സീനായി': കേരള ബോക്സ് ഓഫീസിൽ 20 കോടി; സൂര്യയുടെ കരിയറിലെ ആദ്യ നേട്ടം
Summary

'Consider this my maternity shoot'; Samantha shares baby bump photo

X

FOLLOW US

ON GOOGLE DISCOVER