'മക്കള്‍ നഴ്‌സറിയില്‍ ചേരുന്നത് വരെ ഞാന്‍ നഖം വളര്‍ത്തിയിട്ടില്ല, ക്യൂട്ടെക്‌സ് ഇട്ടിട്ടില്ല'; കാരണം പറഞ്ഞ് മേനക സുരേഷ്

'മാറി നിന്നതില്‍ സങ്കടമില്ല. പക്ഷെ രണ്ട് കാര്യങ്ങളിലേ വിഷമമുള്ളൂ'
Menaka Suresh and Suresh Kumar
Menaka Suresh and Suresh Kumar
Updated on: 
1 min read

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറുകയാണ് മേനക സുരേഷ്. ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു മേനക. വിവാഹത്തോടെയാണ് മേനക അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് തിരികെ വന്നുവെങ്കിലും മുമ്പത്തേത് പോലെ സജീവമായില്ല. ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മേനക.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേനക തന്റെ ഇടവേളയെക്കുറിച്ച് സംസാരിച്ചത്. സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മേനക. മാറി നില്‍ക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടില്ലെന്നാണ് മേനക പറയുന്നത്.

''ഇല്ല, കല്യാണം കഴിഞ്ഞ് എങ്ങനെ ജീവിക്കണം, മക്കളെ വളര്‍ത്തണം എന്നെല്ലാം ആലോചിച്ച് ഉറപ്പിച്ചിരുന്നു. അവര്‍ നഴ്‌സറിയില്‍ ചേരുന്നത് വരെ ഞാന്‍ നഖം വളര്‍ത്തിയിട്ടില്ല. ക്യൂട്ടെക്‌സ് ഇട്ടിട്ടില്ല. കൈ കൊണ്ട് വാരിക്കൊടുത്താലേ അമൃതാവൂ എന്നായിരുന്നു വിശ്വാസം. മക്കള്‍ മുതിര്‍ന്നതോടെ ഒന്ന് രണ്ട് സിനിമകളില്‍ ഞാന്‍ മുഖം കാണിച്ചു. അഞ്ച് വര്‍ഷം മുമ്പ് പൃഥ്വിരാജിനൊപ്പം ഭ്രമത്തില്‍ മേനകയായി തന്നെ അഭിനയിച്ചു. പിന്നെപ്പിന്നെ മൂന്ന് നാല് സീനികള്‍ അഭിനയിക്കാന്‍ പലരും വിളിച്ചു തുടങ്ങി. അതില്‍ കാര്യമില്ലല്ലോ'' എന്നാണ് മേനക പറയുന്നത്.

''ഇത്രയും കാലം മാറി നിന്നതില്‍ സങ്കടമില്ല. പക്ഷെ രണ്ട് കാര്യങ്ങളിലേ വിഷമമുള്ളൂ. മമ്മൂക്ക ആദ്യമായി നിര്‍മിച്ച സീരിയലായിരുന്നു ജ്വാലയായ്. അതിലെ ഒരു പ്രധാന റോളില്‍ ഞാന്‍ അഭിനയിക്കണമെന്ന ആവശ്യവുമായി മമ്മൂക്ക സുരേഷേട്ടനെ വിളിച്ചു. ഒരു തീരുമാനമെടുക്കാന്‍ എനിക്കും സുരേഷേട്ടനും പറ്റിയില്ല. അതുപോലെ സുരേഷേട്ടന്‍ നിര്‍മിച്ച വിഷ്ണു ലോകത്തില്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ വിളിച്ചു. പപ്പി നീ ആ റോള്‍ ചെയ്യണമെന്ന് കുറേ പറഞ്ഞു. പക്ഷെ രേവതി കൈക്കുഞ്ഞായിരുന്നു'' എന്നും മേനക പറയുന്നു.

Menaka Suresh and Suresh Kumar
'മിസ്റ്റര്‍ ബീനിനെപ്പോലൊരു കഥാപാത്രവുമായി സംവിധായകന്‍ സമീപിച്ചു'; വേണ്ടെന്ന് വച്ചത് എന്തുകൊണ്ടെന്ന് സൈജു കുറുപ്പ്
Menaka Suresh and Suresh Kumar
രാമായണ വെറും സിനിമയല്ല; ഭാരതീയ സംസ്കാരത്തിനായുള്ള മഹായാ​ഗമെന്ന് വിവേക് ഒബ്‌റോയ്
Menaka Suresh and Suresh Kumar
അഞ്ച് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍, ഇന്ത്യയില്‍ നിന്ന് മാത്രം 400 കോടിയോളം; റെക്കോര്‍ഡുകള്‍ തകര്‍ത്ത് 'രാമായണ'യുടെ കുതിപ്പ്
Summary

Menaka Suresh about taking break from cinema. Says she has no regret about it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi and Shajikumar
Menaka Suresh and Suresh Kumar
Keerthy Suresh
Gayathri Suresh
X

FOLLOW US

ON GOOGLE DISCOVER