അഞ്ച് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍, ഇന്ത്യയില്‍ നിന്ന് മാത്രം 400 കോടിയോളം; റെക്കോര്‍ഡുകള്‍ തകര്‍ത്ത് 'രാമായണ'യുടെ കുതിപ്പ്

ഞായറാഴ്ച നേടിയ 56.15 കോടിയില്‍ നിന്നും 91.5 ശതമാനത്തിന്റെ കുതിപ്പാണ് തിങ്കളാഴ്ച കണ്ടത്
Ramayana
Ramayana
Updated on: 
1 min read

ബോക്‌സ് ഓഫീസിലെ വിജയക്കുതിപ്പ് തുടര്‍ന്ന് രാമായണ. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരിയൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് മുന്നേറുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം രാമായണ നേടിയത് 346.35 കോടിയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 600 കോടി പിന്നിട്ടിരിക്കുകയാണ്.

നവംബര്‍ 9 ന് മാത്രമായി രാമായണ ഇന്ത്യയില്‍ നിന്നും നേടിയത് 107.50 കോടിയാണ്. ഞായറാഴ്ച നേടിയ 56.15 കോടിയില്‍ നിന്നും 91.5 ശതമാനത്തിന്റെ കുതിപ്പാണ് കളക്ഷനില്‍ രാമായണ കൈവരിച്ചിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയില്‍ നിന്നുള് ഗ്രോസ് കളക്ഷന്‍ 413.90 കോടിയായിരിക്കുകയാണ്. വിദേശത്തു നിന്നുള്ള കളക്ഷന്‍ 250 കോടിയ്ക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം ആദ്യ ദിവസം രാമായണ നേടിയത് 64.85 കോടിയാണ്. വെള്ളിയാഴ്ച അത് 48.05 കോടിയായിരുന്നു. ശനിയാഴ്ച 69.80 കോടിയും നേടിയിരുന്നു. എന്നാല്‍ ഞായറാഴ്ച നേടിയത് 56.15 കോടിയായിരുന്നു. ദീപാവലി കഴിഞ്ഞുള്ള തിങ്കളാഴ്ച കളക്ഷനില്‍ വന്‍ കുതിപ്പുണ്ടായി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള രാമായണയുടെ നെറ്റ് കളക്ഷന്‍ 346.35 കോടിയായി.

ആറാം ദിവസം 25,395 ഷോകളിലൂടെ 13.18 ലക്ഷം ടിക്കറ്റുകളാണ് രാമായണയുടേതായി വില്‍ക്കപ്പെട്ടതെന്നും കണക്കുകള്‍ പറയുന്നു. അഡ്വാന്‍സ് ബുക്കിങിലൂടെ മാത്രം നേടിയത് 49.53 കോടിയാണ്. അഞ്ച് ദിവസത്തിനുള്ള രാമായണയുടെ ഹിന്ദി പതിപ്പ് മാത്രം നേടിയത് 260 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധികം വൈകാതെ തന്നെ രാമായാണ ആഗോളബോക്‌സ് ഓഫീസില്‍ 700 കോടിയെന്ന നമ്പറും ഇന്ത്യയില്‍ 400 കോടിയെന്ന നമ്പറും പിന്നിടുമെന്നാണ് കരുതപ്പെടുന്നത്.

Ramayana
'കേരളത്തിലും 'സീൻ' സീനായി': കേരള ബോക്സ് ഓഫീസിൽ 20 കോടി; സൂര്യയുടെ കരിയറിലെ ആദ്യ നേട്ടം
Ramayana
സൂര്യയുടെ 49-ാം ചിത്രം 'പടകോട്ടി'? 'മണ്ടാടി' സംവിധായകൻ മതി മാരനൊപ്പം വമ്പൻ തീരദേശ ആക്ഷൻ ഡ്രാമയെന്ന് റിപ്പോർട്ടുകൾ
Ramayana
'ഷാജിച്ചേട്ടാ, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാനെന്ന സംവിധായകനില്ല; നിങ്ങളില്ലാത്ത സിനിമ ചിന്തിക്കാനാകുന്നില്ല'; ഉള്ളുനീറി വൈശാഖ്
Summary

Ramayana Collection: Ranbir Kapoor-Sai Pallavi starrer crosses 600 cr mark globally.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER